ചെറുപ്പക്കാരായ സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് താടി മീശ തുടങ്ങിയ ഭാഗങ്ങളിലെ കൂടുതലായുള്ള രോമവളർച്ച. ഇതിൻറെ കാരണങ്ങളെക്കുറിച്ചും ഇതിൻറെ പരിഹാരങ്ങളെ കുറിച്ചും ആണ് ഞാൻ ഇന്ന് ഇവിടെ നിങ്ങളോട് സംസാരിക്കാൻ പോകുന്നത്. ഞാൻ ഡോക്ടർ മമത ജോർജ് ഉള്ളേരി മലബാർ മെഡിക്കൽ കോളേജിലെ ചർമ്മ രോഗ വിഭാഗം പ്രൊഫസർ ആൻഡ് ഹെഡ് ആണ്. ആദ്യമായി എന്താണ് അമിത രോമ വളർച്ച. സ്ത്രീകളിൽ പുരുഷന്മാരുടെ പാറ്റേൺ അനുസരിച്ച് അല്ലെങ്കിൽ പുരുഷന്മാരുടെ രീതിയിൽ രോമവളർച്ച വരുന്നതിനെയാണ് അമിത രോമവളർച്ച അഥവാ ഹെയർസ്യൂട്ടിസം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകളിൽ അസാധാരണമായി രാമവളർച്ച ഉണ്ടാവുക.
പുരുഷന്മാരുടെ രീതിയിൽ അല്ലെങ്കിൽ പുരുഷന്മാരുടെ പാറ്റേണിൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് താടി മീശ നെഞ്ച് തുടങ്ങിയ ഭാഗങ്ങളിൽ കൂടുതലായി രോമവളർച്ച ഉണ്ടാവുക. എന്തൊക്കെയാണ് ഈ അമിതരോമ വളർച്ച അല്ലെങ്കിൽ ഹെർസ്യൂട്ടീസം ഇതിന്റെ കാരണങ്ങൾ. ഒന്നാമതായി ഇത് പാരമ്പര്യം ആയിട്ട് വരാം. അതായത് ചില കുടുംബങ്ങളിൽ പല വ്യക്തികൾക്കും കൂടുതലായി രോമ വളർച്ച ഉണ്ടാകാം.
നമ്മൾ സാധാരണയായി കാണുന്ന കാരണം പിസിഒഎസ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോ അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് എന്ന രോകാവസ്ഥയുടെ ഭാഗമായി വരുന്ന അമിത രോമവളർച്ചയാണ്. നമ്മുടെ ശരീരത്തിലെ അഡ്രിനൽ ഗ്ലാൻഡ് അല്ലെങ്കിൽ അഡ്രീനൽ ഗ്രന്ഥിയുടെ ട്യൂമറിന്റെ ഭാഗമായിട്ടും രോമവളർച്ച കൂടാം പക്ഷേ വളരെ വിരളമായിട്ടേ അത് കാണാറുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.