ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾക്ക് കിട്ടുന്ന ഏറ്റവും വലിയ സൗഭാഗ്യം ഒരു ആരോഗ്യമുള്ള കുട്ടി പിറക്കുക എന്നുള്ളതാണ്. പക്ഷേ ഇങ്ങനെ ഒരു കുട്ടി പിറന്നാൽ അവർക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാകും. കുട്ടികളെ എങ്ങനെ വളർത്തണം നോർമൽ ഏതാണ് അബ്നോർമൽ ഏതാണ് എന്നിങ്ങനെയുള്ള ഒരുപാട് സംശയങ്ങൾ ഉണ്ടാകും. ഞങ്ങളുടെ ഇത്രയും കാലത്തെ എക്സ്പീരിയൻസിനകത്ത് നമ്മുടെ ഓപ്പിയിലും റൗണ്ട്സിൻ്റെ സമയത്തും സാധാരണ അമ്മമാരും അവരുടെ കൂടെ നിൽക്കുന്ന ആൾക്കാരും അവർക്കുള്ള സംശയങ്ങളും മറുപടിയുംമാണ് ഞാൻ നിങ്ങളോട് ഇന്ന് പങ്കുവെക്കുന്നത്.
ആദ്യം കുട്ടി ജനിച്ചാൽ കുട്ടിക്ക് ഉണ്ടാകുന്ന ഫീഡിങ്ങിനെ പറ്റിയാണ് അതായത് എന്താണ് കൊടുക്കുക കുട്ടിക്ക്. അപ്പോൾ ഞാൻ സാധാരണ പറയാറുണ്ട് നിങ്ങൾ ഒരു അമ്മ ആവണമെങ്കിൽ ആദ്യം നിങ്ങൾ ചെയ്യേണ്ടത് കുട്ടിക്ക് മുലപ്പാൽ മാത്രം കൊടുക്കുക. ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രം കൊടുക്കുക. എപ്പോഴാണ് മുലപ്പാൽ കൊടുക്കുക അടുത്ത ചോദ്യം. പ്രസവിച്ചിട്ട് എത്രയും നേരത്തെ തന്നെ കൊടുക്കുക. അത് ഇപ്പോൾ സിസേറിയൻ ആണെങ്കിലും നോർമൽ ഡെലിവറി ആണെങ്കിലും ഒരു മണിക്കൂറിനുള്ളിൽ നിങ്ങൾ മുലപ്പാൽ കൊടുക്കുവാൻ തുടങ്ങണം.
പ്രത്യേകിച്ച് ആദ്യത്തെ ആ ദിവസം ഉണ്ടാകുന്ന ഒരു മഞ്ഞപ്പാൽ ആണ്. ഈ പാല് വളരെ ന്യൂട്രീഷൻ ആണ്. അതിൽ ഒരുപാട് കുട്ടിക്ക് വേണ്ട പ്രോട്ടീൻ കലോറി ഒക്കെ നന്നായിട്ട് ഉണ്ട്. അതുകൂടാതെ ഇതിൽ കുട്ടിയുടെ ആൻറി ഇൻഫെക്ടി അതായത് അണുബാധയ്ക്ക് എതിരായുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട്. ആൻറി അലർജി പ്രോപ്പർട്ടി ഉണ്ട്. അങ്ങനെ ഒരുപാട് വലിയ വലിയ കാര്യങ്ങൾ ഉള്ളതാണ് ഈ മഞ്ഞപ്പാലയിൽ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.