ഞാൻ ഡോക്ടർ ബിജു ഐ കെ. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഗ്യാസ്ട്രോ വിഭാഗത്തിൻ തലവനാണ്. ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് മഞ്ഞപ്പിത്തത്തിന് എൻ്റോസ്കോപ്പി ചികിത്സ ഉണ്ടോ എന്ന വിഷയത്തെപ്പറ്റിയാണ്. മഞ്ഞപ്പിത്തത്തിനെ പറ്റി നമ്മൾ മനസ്സിലാക്കേണ്ടത് എന്താണെന്ന് വെച്ചാൽ മഞ്ഞപ്പിത്തം ഒരു രോഗം അല്ല ഒരു രോഗലക്ഷണം മാത്രമാണ്. വളരെ ചെറുതും എന്നാൽ വളരെ ഭയാനകവുമായ അസുഖങ്ങളുടെയും പുറത്തേക്ക് പ്രകടിപ്പിക്കുന്ന ഒരു ലക്ഷണം മാത്രമാണ് മഞ്ഞപ്പിത്തം.
എന്തൊക്കെ കാരണങ്ങൾ കൊണ്ട് മഞ്ഞപ്പിത്തം ഉണ്ടാകും എന്ന് നമുക്ക് പരിശോധിക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾ കരളിൽ വരുന്ന ചില ഇൻഫെക്ഷൻസ് ഉദാഹരണമായി വെള്ളത്തിലൂടെ വരുന്ന ഹെപ്പറ്റൈറ്റിസ് എ ഇ എന്നിവ രക്തവും രക്ത ജന്യവും ആയിട്ടുള്ള കാരണങ്ങളാൽ വരുന്ന ഹെപ്പറേറ്റീസ് ബി സി ഡി ഇ എന്നിവ. മറ്റു മറ്റു പ്രധാനപ്പെട്ട ഒരു കാരണം ആണ് ചില ടോക്സിൻസ് ശരീരത്തിൽ അടിഞ്ഞു ചേരുക ഉദാഹരണം പറയുകയാണ് എങ്കിൽ ആൽക്കഹോൾ ഒരു പ്രധാനപ്പെട്ട ടോക്സിൻ ആണ് അതുകൊണ്ട് മഞ്ഞപ്പിത്തം വരാം.
ചില മരുന്നുകൾ ശരീരത്തിൽ അനിയന്ത്രിതമായി കടന്നു കഴിഞ്ഞാൽ മഞ്ഞപ്പിത്തം വരാവുന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട കാരണം എന്ന് പറഞ്ഞാൽ മഞ്ഞപ്പിത്തം ഉണ്ടാകുന്നത് പിത്തനാളിയിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ. ഒരു പ്രധാന കാരണം പിത്താശയത്തിലുള്ള കല്ലുകൾ പിത്തനാളിയിലേക്ക് ഇറങ്ങി ബ്ലോക്ക് ഉണ്ടാക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.