`

ഇതാണ് ഹെർണിയയ്ക്ക് ശാശ്വതമായ പരിഹാരം. ഈ ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടോ ശ്രദ്ധിക്കുക.

നമസ്കാരം ഞാൻ ഡോക്ടർ ഷൈലേഷ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ സർജൻ ലാപ്രോസ്കോപ്പി സർജൻ വിഭാഗം മേധാവിയാണ്. ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് ഹെർണിയ അഥവാ കുടലിറക്കം എന്ന അസുഖത്തെക്കുറിച്ച് ആണ്. വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഹെർണിയ. എന്താണ് ഹെർണിയ എന്ന് നമുക്ക് പരിശോധിക്കാം. നമ്മുടെ വയറിനെ ഒരു ഫുട്ബോളിനോട് സങ്കൽപ്പിക്കുക. ഇതിന് പ്രധാനമായും മൂന്ന് ആവരണം ആണുള്ളത് കവറിങ് ആണ് ഉള്ളത്. ഏറ്റവും പുറത്തെ കവറിങ് ആണ് തൊലി അഥവാ സ്കിൻ.

   

തൊട്ടു താഴെയാണ് മസിൽ പേശികൾ ഇതാണ് ഏറ്റവും കട്ടിയുള്ള കവറിങ് അതിന്റെ ഉള്ളിൽ ആയിട്ടാണ് പെരിറ്റോണിയം എന്ന് പറയും ചെറിയൊരു പാട പോലെയുള്ള സ്ഥലമാണ് ഈ പെരിയോണിയം കവറിങ്ങിന് ഉള്ളിലാണ് നമ്മുടെ ആന്തരിക അവയവങ്ങൾ അതായത് കുടൽ കരൾ എല്ലാ അവയവങ്ങളും സ്ഥിതി ചെയ്യുന്നത്. ചില പ്രത്യേക കാരണങ്ങളാൽ ഇതിൽ ഏറ്റവും കട്ടിയുള്ള പാളിയിൽ അതായത് മസിലുകളിൽ പേശികൾക്ക് ബലക്ഷയം സംഭവിച്ച് അവിടെ ഒരു ദ്വാരം വരുന്ന സമയത്ത് ഇപ്പോൾ ഫുട്ബോളിന്റെ പുറത്തെ കവറിങ് പോയി കഴിഞ്ഞാൽ ഉള്ളിലെ ബ്ലാഡർ പുറത്തുവരുന്നത് കാണാൻ പറ്റും.

അതേപോലെ ഉള്ളിലെ അവയവങ്ങളും തൊലിപ്പുറത്തേക്ക് തള്ളി വരുന്നതിനെയാണ് ഹെർണിയ എന്ന് പറയുന്നത്. അപ്പോൾ രോഗിക്ക് എന്താ ഉണ്ടാവുക എന്നുവെച്ചാൽ അവിടെ രോഗിക്ക് ഒരു മുഴ കാണും ചിലപ്പോൾ ഈ മുഴയ്ക്കുള്ളിൽ കുടൽ കയറുകയാണ് എങ്കിൽ വേദന അനുഭവപ്പെടാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.