ഹലോ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം. ഞാൻ ഡോക്ടർ ടി എം ഗോപിനാഥ പിള്ളേ സർജൻ ഡയബറ്റോളജിസ്റ്റ് ആൻഡ് ലൈഫ് സ്റ്റൈൽ കൺസൾട്ടന്റ്. എൻറെ കൺസൾട്ടിംഗ് റൂം നിയർ ഗവൺമെൻറ് ഹോസ്പിറ്റൽ കാഞ്ഞിരപ്പള്ളി. വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം പ്രമേഹം ഇന്ന് വളരെ സാധാരണയാണ്. കേരളത്തിൽ ഇന്ന് അഞ്ചിൽ ഒരാൾ വിധം പ്രമേഹ രോഗിയാണ് മരുന്ന് കഴിക്കുന്നവരും ആണ്. പക്ഷേ ഈ പ്രമേഹം നിയന്ത്രിച്ച് നിർത്തുവാൻ ഒട്ടുമിക്ക പ്രമേഹ രോഗികൾക്കും വളരെ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്.
പലരുടെയും രക്തത്തിലെ പഞ്ചസാര സാധാരണ നിലവാരത്തിൽ ആകുന്നില്ല. അല്ലെങ്കിൽ അതിനോട് അടുത്ത് പോലും വരുന്നില്ല എന്നത് ആണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. അവര് മരുന്നിനെ കൂടുതലായി ആശ്രയിക്കുന്നു. ഭക്ഷണ നിയന്ത്രണങ്ങൾ അവർ പാലിക്കുന്നുണ്ട്. എങ്കിലും ഭക്ഷണ നിയന്ത്രണത്തിൽ ചില കാര്യങ്ങൾ അവർക്ക് അറിഞ്ഞുകൂടാ അല്ലെങ്കിൽ അവരത് സൗകര്യപുർവം വിസ്മരിക്കുന്നു എന്നുള്ളത് ആണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം.
ഭക്ഷണം നിയന്ത്രണമാണ് പ്രമേഹ രോഗനിയന്ത്രണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഭക്ഷണത്തിൽ നമ്മൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കുവാൻ ഉണ്ട്. പലരും പഞ്ചസാര അല്ലെങ്കിൽ മധുരം പാടേ ഉപേക്ഷിക്കുന്നവർ ഉണ്ട്. ചിലര് തവിടുള്ള കുത്തരിയുടെ ചോറ് കഴിക്കുന്നവർ ഉണ്ട്. പലരും മറ്റു പല ഭക്ഷണ നിയന്ത്രണവും പാലിക്കുന്നുണ്ട് എങ്കിലും നമ്മൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യം വിസ്മരിച്ചു പോകുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.