`

ഇങ്ങനെ ചെയ്താൽ നമ്മളിൽ കണ്ടുവരുന്ന യൂറിക്ക് ആസിഡ് പമ്പകടക്കും.

നമസ്കാരം ഇന്ന് പലപ്പോഴും കൊളസ്ട്രോൾ കഴിഞ്ഞാൽ പിന്നെ ആളുകളിൽ ചെക്ക് ചെയ്യുന്ന ഒന്നാണ് യൂറിക് ആസിഡ്. അപ്പോൾ എന്താണ് യൂറിക്കാസിഡ് എന്നും എന്താണ് അതും മൂലമുള്ള നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് എന്നും നമ്മൾക്ക് അത് കുറയുവാൻ വേണ്ടി വീട്ടിൽ വച്ച് ചെയ്യാൻ പറ്റുന്ന ഒറ്റമൂലികൾ എന്നും നോക്കാം. ഞാൻ ഡോക്ടർ നിഷിത എം ഡോക്ടേഴ്സ് ബാസിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം ജില്ല. എന്താണ് യൂറിക്കാസിഡ് എന്ന് നമ്മൾക്ക് നോക്കാം. ഇത് നമ്മൾ സാധാരണയായി പ്യൂറിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അപ്പോൾ അതിൻറെ ഫലം ആയി അതിൻറെ ഡൈജഷൻ കഴിഞ്ഞിട്ട് ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്.

   

സാധാരണ എങ്ങനെയാണെന്ന് വെച്ചാൽ ഇത് കിഡ്നി തന്നെ പുറന്തള്ളും. എന്നാൽ ചില ആളുകൾ ഇത് കറക്റ്റ് ആയി പുറം തള്ളപ്പെടാതെ ഇത് ചില ഭാഗങ്ങളിൽ അടിഞ്ഞു കൂടും. അത്തരത്തിലാണ് ആ അടിഞ്ഞുകൂടുന്ന ഒരു കണ്ടീഷനിൽ ആണ് നമ്മൾക്ക് യൂറിക്കാസിഡ് കൂടുതലാണ് എന്ന് നമ്മൾ പറയാറുള്ളത്. സാധാരണ നോർമലി എങ്ങനെയാണെന്ന് വെച്ചാൽ പുരുഷന്മാരിലാണ് സ്ത്രീകളെ അപേക്ഷിച്ച് യൂറിക്കാസിഡ് കൂടുതലായി കാണാറുള്ളത്.

സാധാരണ നമ്മുടെ ഇന്നത്തെ ഒരു ജീവിതശൈലി അനുസരിച്ച് ഒരു 3.5 മുതൽ 7.3 വരെയാണ് നമ്മൾ നോർമലായി പറയാറുള്ളത്. പക്ഷേ എങ്കിൽ പോലും ഇത് പുരുഷന്മാരിൽ 6.9 ഒക്കെ ആവുമ്പോഴേക്കും അതിൻറെ സിംപ്റ്റംസ് കാണിക്കാറുണ്ട്. സ്ത്രീകളിലും അതുപോലെ തന്നെ ഒരു 5.9 എന്ന രീതിയിൽ എത്തുമ്പോൾ തന്നെ ജോയിൻ പെയിൻ അതുപോലുള്ള പ്രശ്നങ്ങളൊക്കെ കാണിക്കാറുണ്ട്. അപ്പോൾ ഇനി നമ്മൾക്ക് എന്താന്ന് വെച്ചാൽ യൂറിക് ആസിഡ് കൂടുതൽ മൂലം എന്തൊക്കെ ബുദ്ധിമുട്ടാണ് ആളുകളിൽ ഉണ്ടാവാറ് എന്നും അത് ഉണ്ടാവാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.