നമസ്കാരം രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുക എന്നുള്ളത് ഇന്ന് പലരുടെയും ഒരു പ്രശ്നമാണ്. ആരെങ്കിലും സന്ധിവേദന ഉണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ കേൾക്കുന്നവർ പറയാറുണ്ട് യൂറിക്കാസിഡ് നോക്കിയാൽ മതി എന്ന്. അത്രയും സാധാരണയായി മാറിയിരിക്കുകയാണ് ഈ യൂറിക്കാസിഡ് എന്ന് പറയുന്ന അസുഖം. അപ്പോൾ രക്തത്തിൽ ഈ യൂറിക് ആസിഡിന്റെ അളവ് കൂടുന്ന ആളുകൾക്ക് പലരുടെയും സംശയം ആണ് എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന്.
അപ്പോൾ അതിനെക്കുറിച്ച് പറയുവാനാണ് ഞാൻ ഇന്ന് നിങ്ങളുടെ മുൻപിൽ വന്നിരിക്കുന്നത്. ഞാൻ ഡോക്ടർ സെമിയ ഡോക്ടർസ് ബാസ്സിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അതുപോലെ തന്നെ ശരീരത്തിലെ കോശങ്ങളിൽ നിന്നും ഉള്ള പ്രോട്ടീൻ വിഘടിച്ച് പ്യൂരിൻ എന്ന് പറയുന്ന ഒരു ഘടകം ഉണ്ടാക്കാറുണ്ട്. ഈ പ്യൂരിനിൽ നിന്നുമാണ് യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ എത്തുന്നത്.
ഈ യൂറിക്കാസിഡ് നമ്മുടെ ശരീരത്തിൽ കൂടുതലുള്ള യൂറിക്കാസിഡ് ഒക്കെ കിഡ്നി വഴിയാണ് പുറന്തള്ളുക. ഇപ്പോൾ മൂന്നിലൊരു രണ്ട് ഭാഗം യൂറിക്കാസിഡ് മൂത്രത്തിലൂടെയും അതേപോലെതന്നെ മൂന്നിൽ ഒരു ഭാഗം യൂറിക്കാസിഡ് മലത്തിലൂടെയും ആണ് പുറന്തള്ളപ്പെടുന്നത്. ഇപ്പോൾ നമുക്ക് എന്തെങ്കിലും കിഡ്നി രോഗം വരിക നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ കൂടുതലായി പ്രോട്ടീൻ ഉൾപ്പെടുക ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ കൂടുതലായി പ്യൂരിൻ വരികയും യൂറിക്കാസിഡ് അടഞ്ഞുകൂടുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.