നമസ്കാരം നമ്മുടെ ശരീരത്തിന് ഭക്ഷണവും വെള്ളവും എത്രമാത്രം ഇമ്പോർട്ടൻറ്റ് ആണ് അതുപോലെ തന്നെയാണ് ശരിയായിട്ടുള്ള ഉറക്കം ലഭിക്കുക എന്നുള്ളത്. പലപ്പോഴും പല പേഷ്യൻസും നമ്മുടെ അടുത്ത് വന്നു പറയുന്നുണ്ട് ശരിയായ രീതിയിൽ ഉറക്കം ഇല്ല ഡോക്ടറെ. അതുപോലെതന്നെ രാത്രി ഒന്ന് ഉറങ്ങി കഴിഞ്ഞാൽ നല്ല ഉറക്കം കിട്ടും അത് കഴിഞ്ഞാൽ ഒരു മൂന്നു മണിക്ക് എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നെ ഉറക്കം കിട്ടുന്നില്ല. അതുപോലെതന്നെ രാവിലെ പകൽ സമയത്ത് നല്ല ക്ഷീണം തോന്നുന്നുണ്ട്. ഇങ്ങനെ ഒരുപാട് കമ്പ്ലൈന്റ്സ് നമ്മളോട് പലരും വന്നു പറയാറുണ്ട്.
പലപ്പോഴും ഈ ഉറക്കത്തിന്റെ പ്രശ്നം നമ്മൾ വലിയ ബുദ്ധിമുട്ടായി എടുക്കുന്നുണ്ടെങ്കിൽ പോലും അത് വലിയ തോതിൽ തന്നെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നതാണ്. ഏകദേശം നമ്മുടെ ഇന്ത്യയിൽ 28 ദശലക്ഷത്തോളം ആളുകൾ ഈ ഒരു പ്രയാസം അനുഭവിക്കുന്നുണ്ട് എങ്കിൽ പോലും അതിൽ 80 ശതമാനം ആളുകളുടെയും ഉറക്കത്തിന്റെയും ഉറക്കം ഇല്ലായ്മ യുടെയും കാരണങ്ങൾ പലപ്പോഴും മനസ്സിലാക്കുന്നില്ല എന്നുള്ളതാണ്.
അത് അറിയപ്പെടാൻ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പലപ്പോഴും അറിയുന്നില്ല. ഇപ്പോൾ നമ്മുടെ അടുത്ത് വരുന്ന ഓരോ പേഷ്യൻസിനോട് ഉറക്കം ഇല്ലാത്തതിന്റെ കാരണങ്ങൾ നമ്മൾ അവരോട് ചോദിക്കുന്ന കൂട്ടത്തിൽ അത്രയധികം കാരണങ്ങളും ഒരുപക്ഷേ അങ്ങനെ ഒരു കാരണങ്ങളും ഉണ്ടാവില്ല. എന്നാലും അവർക്ക് ഉറക്കം കിട്ടുന്നില്ല എന്നുള്ളതാണ് പ്രധാന പ്രശ്നമായി അവർ പറയാറുള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.