`

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി നമ്മൾക്ക് സ്ട്രോക്ക് വരാതിരിക്കുവാൻ.

പക്ഷാഘാതം അഥവാ സ്ട്രോക്കിനെ പറ്റി പൊതുജനങ്ങൾ അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു. സ്ട്രോക്ക് എന്താണ് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയുമായിരിക്കും. തലച്ചോറിന് അകത്തുള്ള രക്തക്കുഴലുകളിൽ രക്തധമനികളിൽ രക്തം കട്ടപിടിച്ച് ബ്ലോക്ക് ആകുന്നതിനെയോ ധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനെയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ തലച്ചോറിലെ നാഡീ കോശങ്ങൾ ന്യൂറോൺസിന് ഡാമേജ് വരും. അവ നശിച്ചു പോകുവാൻ ചാൻസ് ഉണ്ട്. അങ്ങനെ നശിച്ചു പോകുന്ന സ്ഥലം നമ്മുടെ ശരീരത്തിൽ ഏതു ഭാഗത്തേയാണോ കൺട്രോൾ ചെയ്യുന്നത് ആ ഭാഗത്ത് ഉള്ള പ്രവർത്തനം നിലച്ചിരിക്കും.

   

കൈന്റേയും കാലിന്റെയും കണ്ട്രോൾ ചെയ്യുന്ന ന്യൂറോൺസിനാണ് എഫ്ഫക്റ്റ് ആവുന്നത് എങ്കിൽ ഒരു ഭാഗം പെരാലിസിസ് ആയിരിക്കും ഫലം. അങ്ങനെയല്ല കാഴ്ചയുടെ ന്യൂറോൺസോ അല്ലെങ്കിൽ വർത്തമാനത്തിന്റെ ന്യൂറോൺസോ ആണ് ബാധിക്കുന്നത് എങ്കിൽ കാഴ്ചയോ വർത്തമാനമോ പോകാം. മാത്രമല്ല ഈ ധമനികൾ വലിയ ധമനികൾ ആണ് പൊട്ടുകയോ അടയുകയോ ചെയ്യുകയാണ് എങ്കിൽ മരണം വരെ സംഭവിക്കാം.

അങ്ങനെ വളരെ അപകടകാരിയായ ഒരു അസുഖമാണ് ഈ സ്ട്രോക്ക് എന്ന് പറയുന്നത്. സ്ട്രോക്കിനെ തടുക്കുവാനും അതിന് കറക്റ്റ് ആയ ട്രീറ്റ്മെൻറ് കൊടുക്കുവാനും പബ്ലിക്കിന്റെ അവയർനെസ്സും അവരുടെ കോപ്പറേഷനും വളരെ അത്യാവശ്യമാണ്. ഡോക്ടർമാർ ട്രീറ്റ്മെൻറ് കൊടുത്തതുകൊണ്ട് മാത്രമായില്ല പേഷ്യൻറ്റും പേഷ്യന്റിൻ്റെ ബന്ധുക്കളും റിലേറ്റീവ്സും കറക്റ്റ് ആയ കോർപ്പറേറ്റ് ഉണ്ടെങ്കിലേ കറക്റ്റ് ആയ ട്രീറ്റ്മെൻറ് കൊടുക്കുവാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.