ഫാറ്റി ലിവർ അല്ലെങ്കിൽ ലിവറിൽ കൊഴുപ്പ് അടിയുന്ന അസുഖം. ഒരുപാട് പേര് ഈ രോഗം അനുഭവിക്കുന്നവരുണ്ട്. ഈ രോഗം അറിയുന്നത് സ്കാൻ ചെയ്ത് വരുമ്പോൾ ആണ്. നമ്മൾക്ക് ഒരു കാലുവേദന വന്നാൽ നമ്മൾക്ക് തന്നെ അറിയാം നമ്മുടെ കാലിൽ വേദനയുണ്ട് എന്നുള്ളത് കണ്ണിലെ ചൊറിച്ചിൽ ഉണ്ടെങ്കിൽ എനിക്കറിയാം എന്റെ കണ്ണ് ചൊറിയുന്നുണ്ട് എന്നുള്ളത് . പക്ഷേ ലിവറിൽ കൊഴുപ്പ് അടിഞ്ഞാൽ നമുക്ക് അത് അറിയില്ല. അസ്വസ്ഥതകൾ ഒക്കെ ആയി പോയിട്ട് പുണ്ണ് ഉണ്ട് ഗ്യാസ് ഉണ്ട് എന്നൊക്കെ പറഞ്ഞ് ഡോക്ടർ ഒരു സ്കാനിങ്ങിന് എഴുതുമ്പോൾ ആയിരിക്കും ഫാറ്റി ലിവർ എന്ന രോഗത്തെപ്പറ്റി നമ്മളിൽ പല കൂട്ടുകാരും കേൾക്കുന്നത് തന്നെ.
ഞങ്ങൾക്കുള്ള ഒരു അനുഭവമാണ് ഡോക്ടറെ ഞാൻ കല്ലുണ്ടോ എന്നറിയാൻ വേണ്ടി നോക്കിയതാണ് അപ്പോഴാണ് ഇങ്ങനെ ഒരു രോഗത്തെപ്പറ്റി ആദ്യമായി കേൾക്കുന്നത് തന്നെ എന്ന് ഒരുപാട് രോഗികൾ പറയാറുണ്ട്. അപ്പോൾ ഈ ഫാറ്റി ലിവർ എന്ന രോഗം കാരണം കഷ്ടപ്പെടുന്നവർക്ക് എന്തെല്ലാം ഭക്ഷണം കഴിക്കാം എന്തെല്ലാം കഴിക്കാൻ പാടില്ല എന്തെല്ലാമാണ് വീട്ടിലിരുന്ന് ചെയ്യാവുന്നത് എന്തെല്ലാം നിർദ്ദേശങ്ങളാണ് ചെയ്യേണ്ടത് എന്ന് പറയുവാൻ ആയിട്ടാണ് ഇന്ന് വീഡിയോയിലൂടെ ഞാൻ വന്നിട്ടുള്ളത്.
ഞാൻ ഡോക്ടർ ബാസിൽ യൂസഫ്. ഡോക്ടർസ് ബസ്സിൽ ഹോമിയോ ഹോസ്പിറ്റൽ പാണ്ടിക്കാട് മലപ്പുറം ജില്ല. ഫാറ്റി ലിവറിന് ഒരിക്കലും കഴിക്കാൻ പാടില്ലാത്ത ഭക്ഷണത്തിൽ പ്രധാനപ്പെട്ട ആണ് മദ്യം. മദ്യപാനം ഉള്ളവരുടെ ഫാറ്റി ലിവർ എന്ന് പറഞ്ഞിട്ട് ഒരു പ്രത്യേക കാറ്റഗറി തന്നെയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.