ഞാൻ ഡോക്ടർ ബിജു ഐ കെ സീനിയർ കൺസൾട്ടൻസ് ആൻഡ് ഗ്യാസ്ട്രോളജി ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെൻറ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട്. ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് അസിഡിറ്റി അഥവാ വളരെ കോമൺ ആയി കാണുന്ന ഗ്യാസ്ട്രടീസ് അമ്ളത എന്നിങ്ങനെ ആൾക്കാർ വിശേഷിപ്പിക്കുന്ന സിംറ്റംസ്. ഇത് സാധാരണയും ആളുകളിൽ കണ്ടുവരുന്നത് നെഞ്ചിരിച്ചിൽ ഗ്യാസ് കയറുക വയറു വീർക്കൽ ഭക്ഷണം വേണ്ട എന്ന് തോന്നുക വളരെ നിസ്സാരമായ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെയുള്ള വളരെ ഗൗരവമായ അസുഖങ്ങൾ വരെയുള്ള സുഖങ്ങളുടെ ലക്ഷണമാണ് ഇത്. സാധാരണഗതിയിൽ ഇത് എപ്പോഴാണ് നമ്മൾ ഈ ലക്ഷണങ്ങളുമായി നമ്മൾ ഡോക്ടർമാരെ സമീപിക്കേണ്ടത്.
എല്ലാ പ്രാവശ്യവും ഡോക്ടർമാരെ സമീപിക്കേണ്ട ആവശ്യമില്ല. ഇതുവരെയായിട്ടും ഇത്തരം ലക്ഷണങ്ങൾ ഇല്ലാത്ത ആളുകൾക്ക് പെട്ടെന്ന് ഇങ്ങനത്തെ അസുഖം വരിക. ഈ ലക്ഷണങ്ങളുടെ കൂടെ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് ഭക്ഷണം തടസ്സം വരുക അതായത് ശരീരം മെലിയുക ശർദ്ദിക്കുക രക്തക്കുറവ് ഉണ്ടാവുക വിളർച്ച ഉണ്ടാവുക. ഇത്തരം ലക്ഷണങ്ങൾ ഉള്ളപ്പോൾ നമ്മൾ ഡോക്ടർമാരെ സമീപിക്കേണ്ടതാണ്. ഇത് പലപ്പോഴും ഇതുവരെ അസുഖം ഉണ്ടാവാത്ത ആളുകളിലും വയറിൻറെ അസുഖം കൊണ്ട് മാത്രമല്ല മറ്റു പല അസുഖങ്ങളുടെ ഭാഗമായിട്ടും ഇങ്ങനെ വരാം. ഇതുവരെ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തവർക്ക് ചിലപ്പോൾ ഹാർട്ട് അറ്റാക്കിന്റെ ലക്ഷണമായിട്ടും പലപ്പോഴും അമ്ളതയുടെ ഭാഗമായി സ്ത്രീകളിലും മുതിർന്നവരിലും പ്രമേഹം രോഗികളിലും ഇത്തരം ലക്ഷണങ്ങൾ വരാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.