എനിക്ക് പണ്ട് ഉള്ളത്ര മുടി ഇപ്പോൾ കാണുന്നില്ല. ഉള്ള മുടി ഒക്കെ നല്ലതുപോലെ കൊഴിഞ്ഞു പോകുന്നുണ്ട്. മുടിയുടെ ലെങ്ത് കൂടുന്നില്ല. ഞാൻ പലതരത്തിലുള്ള എണ്ണകളും വീട്ടിലുള്ള ട്രീറ്റ്മെന്റുകളും ഒക്കെ ചെയ്തു നോക്കിയിട്ടുണ്ട് വലിയ മാറ്റങ്ങൾ ഒന്നും കാണുന്നില്ല. ഈ പറയുന്ന പ്രശ്നങ്ങൾ ഉള്ള കുറെ ആൾക്കാരെ നമ്മൾ കാണുന്നുണ്ട്. നമസ്കാരം എൻറെ പേര് ഡോക്ടർ രാധിക കൺസൾട്ടന്റ് ഡെർമനോളജിസറ്റ് എസ്തർ മിംസ് കണ്ണൂർ. ഇന്നത്തെ നമ്മുടെ ഡിസ്കഷൻ മുടികൊഴിച്ചിലിനെ പറ്റിയാണ്. അപ്പോൾ പ്രധാനപ്പെട്ടതായി നമ്മൾ അറിയേണ്ടത് എന്ന് പറഞ്ഞാൽ നമ്മുടെ മുടിയുടെ സ്ട്രക്ച്ചറും അതുപോലെതന്നെ എത്ര മുടി സാധാരണപോലെ എല്ലാ മനുഷ്യരുടെ പോലെ ഉണ്ട്. സാധാരണ ഒരു മനുഷ്യന് ഒരു ലക്ഷത്തിനപ്പുറം മുടി ജന്മനാ കിട്ടുന്നുണ്ട്.
ഈ ഒരു ലക്ഷത്തോളം മുടി എത്രനാൾ നിലനിർത്തി കൊണ്ട് പോകുന്നുണ്ട് എത്രകാലമാണ് ഈ മുടി നിൽക്കുന്നത് എന്നുള്ളതൊക്കെ നമ്മുടെ ജീൻസ് ആണ് ഡിസൈഡ് ചെയ്യുന്നത്. ചില ആൾക്കാർക്ക് അത് വേഗം തന്നെ പോകുന്നതായിരിക്കും ചിലർക്ക് പതുക്കെ ആയിരിക്കും പോകുന്നത്. ഇപ്പോഴത്തെ കാലാവസ്ഥയിൽ നമ്മൾ കാണുന്നത് ഓൾമോസ്റ്റ് 20,22,25 വയസ്സിൽ തന്നെ നല്ല രീതിയിൽ മുടികൊഴിച്ചിൽ കാണുന്നുണ്ട്. അത് ചിലപ്പോൾ നമ്മുടെ ജീവിതശൈലി മാറി വന്നതു കൊണ്ടായിരിക്കാം. മുടി കൊഴിച്ചിൽ സാധാരണ രീതിയിൽ ഒരു ദിവസം 50 മുതൽ നൂറു മുടി വരെ ഒരു ദിവസം എല്ലാവർക്കും പോകുന്നുണ്ട്. അത് ചിലപ്പോൾ നമ്മൾ കാണുന്ന രീതിയിലും കാണാത്ത രീതിയിലും പോകുന്നുണ്ടാവും. പക്ഷേ ഇത്രയും മുടി പോയാൽ ഞാൻ പൂർണ്ണമായും കഷണ്ടി ആവില്ലേ എന്ന് പറയുന്നു ഒരു ചോദ്യം വരും പക്ഷേ ഇല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.