നമസ്കാരം ഞാൻ ഡോക്ടർ ടി എം ഗോപിനാഥ പിള്ളേ. നമ്മുടെ നാട്ടിൽ ഉദ്ധാരണ പ്രശ്നങ്ങൾ ഇന്ന് സർവ്വസാധാരണയാണ്. നമ്മുടെ നാട്ടിൽ മാത്രമല്ല ലോകമെമ്പാടും ഉദ്ധാരണ പ്രശ്നങ്ങൾ പുരുഷന്മാരിൽ കാണുന്നുണ്ട്. ഒരു കണക്ക് അനുസരിച്ച് ഏതാണ് 35 വയസ്സു മുതൽ 75 വയസ്സ് വരെയുള്ള 50% പുരുഷന്മാരിലും ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലാണ് എങ്കിൽ ഇത് മൂന്നിൽ ഒരു പുരുഷനെ ബാധിക്കുന്നുണ്ട്. നമ്മുടെ നാട്ടിലാണ് എങ്കിലും പ്രമേഹരോഗികൾ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ ഉദ്ധാരണ പ്രശ്നമുള്ള പുരുഷന്മാരുടെ എണ്ണവും നമ്മുടെ നാട്ടിൽ കൂടിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ ഇതിൻറെ കാരണങ്ങൾ എന്തൊക്കെയാണ് ഇതിൻറെ പ്രതിവിധികൾ എന്തൊക്കെയാണ് എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്.
ഈ ഉദ്ധാരണ പ്രശ്നമുള്ള പുരുഷന്മാർക്കും പലരീതിയിലുള്ള പ്രശ്നങ്ങൾക്കും പ്രത്യേകിച്ച് മാനസിക പ്രശ്നങ്ങൾക്കും കാരണമാവുന്നുണ്ട്. ചിലർക്ക് ഇത് ടെൻഷന് കാരണമാകുന്നു അതായത് പെർഫോമൻസ് ടെൻഷൻ അതായത് സെക്സ് ചെയ്യുവാൻ പറ്റില്ല എന്നൊരു ടെൻഷൻ അവരിൽ കാണുന്നു ചിലർക്ക് ഇത് വഴി ഡിപ്രഷൻ ആകുന്നു ചിലർക്ക് അവരുടെ ജീവിതം ദുരിത പൂർണ്ണമാകുന്നു. കുടുംബബന്ധങ്ങൾ ചിതലമാകുന്നു ഇങ്ങനെയുള്ള പല പ്രശ്നങ്ങളാണ് ഈ ഉദ്ധാരണ പ്രശ്നം മൂലം ഉണ്ടാവുന്നത്. നമ്മൾക്ക് ആദ്യമേ തന്നെ ഉദ്ധാരണം എങ്ങനെ നടക്കുന്നു എന്നത് മനസ്സിലാക്കുന്നത് വളരെ നന്നായിരിക്കും. നമ്മൾക്ക് ഇതിൻറെ ചികിത്സയ്ക്ക് അല്ലെങ്കിൽ പരിഹാരം കണ്ടെത്തുന്നതിന് എങ്ങനെ ഉദ്ധാരണം ഉണ്ടാക്കുന്നു എന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.