ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത് പട്ടിണി കൊണ്ടല്ല മറിച്ച് അമിതാഹാരം കൊണ്ടും പൊണ്ണതടിക്കൊണ്ടുമാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അമിതവണ്ണം പൊണ്ണത്തടി എന്നത് നമ്മുടെ ആത്മവിശ്വാസം കുറയ്ക്കുകയും നമ്മുടെ ദൈനംദിന ജീവിതത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല മറിച്ച് പ്രമേഹം കൊളസ്ട്രോൾ ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് ഡിപ്രഷൻ ഉറക്കമില്ലായ്മ എന്നിങ്ങനെയുള്ള ഒരുപാട് അസുഖങ്ങൾക്ക് ഉള്ള ഒരു പ്രധാന കാരണം തന്നെയാണ് അമിതവണ്ണം എന്നുള്ളത്. എന്നാൽ ഇത് ചികിത്സിക്കുക എന്നത് ഏറ്റവും പ്രയാസമുള്ളത് തന്നെയാണ്. കൃത്യമായ ഡയറ്റിംഗ് ഭക്ഷണരീതി കൃത്യമായ വ്യായാമങ്ങൾ എന്നിവയൊക്കെ കൊണ്ടുള്ള കൃത്യമായ ചിട്ടയായ ജീവിതശൈലി കൊണ്ട് മാത്രമേ നമുക്ക് ഈ വണ്ണം കുറയ്ക്കാൻ സാധിക്കുകയുള്ളൂ.
അതും തുടക്കത്തിൽ നമ്മൾക്ക് ഒരുപാട് പ്രയാസങ്ങളാണ് അനുഭവപ്പെടുക. കാരണം ഇതുകൊണ്ട് നമ്മൾക്ക് ഒരുപാട് ബുദ്ധിമുട്ട് അനുഭവപ്പെടും എക്സൈസ് ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടും അതുകൊണ്ട് കുറച്ചു കാലം ചെയ്ത് പെട്ടെന്ന് നിർത്തി അത് ഉപേക്ഷിക്കുന്നവരാണ് ഭൂരിഭാഗം ഴആളുകളും. ഇതിനുള്ള ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ള ചികിത്സാരീതിയാണ് ഒബിസിറ്റി അമ്പോളിസേഷൻ എന്നുള്ളത്. ഇത് ചെയുന്നത് നമ്മൾ സാധാരണ ആൻജിയോഗ്രാം ചെയ്യുന്നതുപോലെ കയ്യിലെ രക്തക്കുഴലിലൂടെ ചില ട്യൂബുകൾ കടത്തിക്കൊണ്ട് നമ്മുടെ ആമാശയത്തിൽ ഒരു കെമിക്കൽ ഉണ്ട് നമ്മളിൽ വിശപ്പിനെ ഉണ്ടാക്കുന്ന ഒരു കെമിക്കൽ അതുണ്ടാക്കുന്ന അതുല്പാദിപ്പിക്കുന്ന സെല്ലുകൾ ഉള്ള രക്തക്കുഴലുകൾ കണ്ടെത്തി ആ സെല്ലുകൾ ഉള്ള രക്തക്കുഴലുകളിൾ മരുന്നുകൾ നിറച്ചുകൊണ്ട് ബ്ലോക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.