മഴക്കാലമായതോടുകൂടി പലതരത്തിലുള്ള പ്രാണികൾ നമ്മുടെ വീടുകളിൽ കയറി ആക്രമണം തുടങ്ങിയ കഴിഞ്ഞു. മുപ്ലി വണ്ട് മാത്രമല്ല പാറ്റ പഴുതാര മാത്രമല്ല പലതരത്തിലുള്ള പ്രാണികൾ അതും തോട്ടത്തിനടുത്താണ് വീട് എങ്കിൽ റബ്ബർ തോട്ടമോ ഏലത്തോട്ടമോ തേയിലത്തോട്ടമോ ഈ പറയുന്നതെല്ലാം മലയോരമേഖലകളിലാണ് മലമുകളിൽ ഒക്കെയാണ് എങ്കിൽ ഈ പറയുന്ന പ്രാണികളുടെ ശല്യം വളരെ രൂക്ഷമായിരിക്കും. ഇവ നമ്മൾ ഭക്ഷണം കഴിക്കുന്ന പാത്രത്തിൽ വരെ വന്നു വീഴും എന്നുള്ളത് കൊണ്ട് ഇതിൻറെ വിഷാംശങ്ങൾ കൊണ്ട് അല്ലെങ്കിൽ അതിൻറെ അലർജി കൊണ്ടുണ്ടാകുന്ന അസുഖങ്ങളും വളരെ കോമൺ ആണ്. അത് സ്കിൻ ഡിസീസ് മാത്രമല്ല ശ്വാസകോശത്തെ എഫക്ട് ചെയ്യുന്ന പല രീതിയിലുള്ള പ്രശ്നങ്ങളും അതുകൊണ്ട് ഉണ്ടാകാറുണ്ട്.
മൂക്കടപ്പ് തുമ്മല് എന്ന് വേണ്ട ശ്വാസകോശത്തെ എഫക്ട് ചെയ്യുന്ന ശ്വാസംമുട്ടലും ചുമയും വലിവും ആസ്മ പോലുള്ള അസുഖങ്ങളിലേക്ക് മാറുവാനും അത് നിമോണിയയായി മാറുവാനും ഇത്തരത്തിലുള്ള അലർജികൾ കാരണം ആകാറുണ്ട് എന്നുള്ളത് കൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രാണികളെ എങ്ങനെ നമുക്ക് വീട്ടിൽ നിന്നും തുരത്താം അതിൽ നിന്നും പ്രൊട്ടക്ഷൻ കിട്ടുവാൻ നമുക്ക് എന്ത് ചെയ്യാം ഇനി വന്നു കഴിഞ്ഞാൽ നമുക്ക് എന്ത് ചെയ്യാം എന്നുള്ളത് മനസ്സിലാക്കാം. ഞാൻ നേരത്തെ പറഞ്ഞ പോലത്തെ പ്രാണികൾ പഴുതാരയും കൊതുകും ഉറുമ്പും എല്ലാം ഈ മഴക്കാലത്ത് കുറച്ചു കൂടുതൽ ആയി നമ്മുടെ വീടുകളിൽ കാണാറുണ്ട്. ചിലന്തി തേള് ചിലപ്പോൾ പാമ്പ് വരെ ഈ മഴയിൽ നിന്നും രക്ഷപ്പെടാൻ നമ്മുടെ വീടുകളിൽ കയറിപ്പറ്റുന്നത് വളരെ കൂടുതലാണ് എന്ന് മനസ്സിലാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.