പ്രിയ സ്നേഹിതരെ നമസ്കാരം. ഞാൻ ഡോക്ടർ തോമസ് മാത്യു. കേരളത്തിലെ മോസ്റ്റ് സീനിയർ നെഫ്രോളജിസ്റ്റ് ആണ്. ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ നെഫ്രോളജിസ്റ്റായി വർക്ക് ചെയ്യുകയാണ്. ഞാൻ നിങ്ങളുടെ സംസാരിക്കുന്നത് നമ്മുടെ നിത്യജീവിതത്തിൽ വ്യക്തികളായും കുടുംബങ്ങളായും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപെട്ട കാര്യങ്ങളെ കുറിച്ചാണ്. നമ്മുടെ ഭക്ഷണരീതി നമ്മൾ എത്ര ഭക്ഷണം കഴിക്കണം എപ്പോൾ ഭക്ഷണം കഴിക്കണം ഭക്ഷണം കൊണ്ട് എന്തെങ്കിലും രോഗം ഉണ്ടാകുമോ എന്നൊന്നും ചിന്തിക്കാതെ കഴിഞ്ഞുപോകുന്ന തലമുറയിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എത്രത്തോളം അടുക്കളയിൽ പാചകം ചെയ്യാതെ ഫാസ്റ്റ് ഫുഡോ ഹോട്ടലിൽ നിന്നും കിട്ടുന്ന ഭക്ഷണങ്ങളോ കഴിച്ച് തൃപ്തിപ്പെടുന്ന ആളുകളാണ് നമ്മൾ അധികവും.
കൂടാതെ ഏത് സമയത്ത് ഭക്ഷണം കഴിക്കണം എത്ര കഴിക്കണം എന്താണ് ഭക്ഷണം എന്നതിനെ പറ്റി ഒരു വിവരവുമില്ലാതെ അറിഞ്ഞോ അറിവില്ലായ്മ കൊണ്ടോ അങ്ങനെ യാതൊരു ഭക്ഷണ ഇല്ലാതെയാണ് നമ്മുടെ ഈ തലമുറ കടന്നുപോകുന്നത് എന്ന് നമുക്കറിയാം. ഇതിൻറെ കാരണം എന്താണെന്ന് നമ്മൾ അന്വേഷിച്ചാൽ ഈ ഭക്ഷണത്തെ പറ്റിയും ഒരു ദിവസം നാം എന്തൊക്കെ കഴിക്കണം എന്നും ശരീരത്തിന് എന്തൊക്കെ ആവശ്യമെന്ന് ഉള്ള ഒരു വിവരം ഇല്ലാ എന്ന് ഉള്ളതാണ്. ഇപ്പോഴത്തെ കണക്ക് നോക്കിയാൽ 98% ആളുകൾക്കും ഭക്ഷണത്തെ പറ്റി യാതൊരു അറിവുമില്ല. രണ്ടുശതമാനം ആളുകൾക്ക് വിവരം ഉണ്ട് എങ്കിലും എങ്ങനെ കഴിക്കണം എന്ത് കഴിക്കണം എന്നുള്ള വിവരം അപ്പോഴും ഇല്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.