എല്ലാവർക്കും നമസ്കാരം ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ആദ്യം തന്നെ പറയട്ടെ ഇത് പ്രായപൂർത്തി ആയവർ മാത്രം കാണേണ്ട വീഡിയോ ആണ്. പോൺ വീഡിയോസ് എന്താണ് പോൺ വീഡിയോസ്. ഇത് എങ്ങനെയാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് എന്നുള്ള വിഷയത്തെപ്പറ്റിയാണ് നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത്. നമ്മൾ ഒരു സിനിമ കാണുമ്പോൾ ശ്രദ്ധിക്കാറില്ല ഒരു മൂവിയിൽ ഒരു ഹീറോ തന്നെ പത്തും പതിനഞ്ചും ആളെ ഇടിച്ചിടുന്ന ഫൈറ്റ് സീനുകൾ ഒക്കെ കാണാറില്ലേ. ഒന്ന് ഇടിക്കുമ്പോഴേക്കും തെറിച്ചു വീഴുന്ന സീനുകളിൽ നമ്മൾ കയ്യടിക്കാറില്ലേ. അപ്പോൾ നമ്മൾക്ക് അറിയാം ഇത് ഒരു സിനിമയാണ് ഇങ്ങനെ ഒന്നും റിയൽ ലൈഫിൽ നടക്കത്തില്ല എന്നത്. പക്ഷേ പല ആളുകളുടെയും റിയൽ ലൈഫിൽ അവർ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കുറച്ചു കാര്യങ്ങളിലെ ഒന്ന് പോൺ വീഡിയോസ് ആണ്.
അതായത് പോൺ വീഡിയോസ് കണ്ടു കഴിഞ്ഞിട്ട് അവരുടെ ലൈഫിലും അത് റീക്രിയേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന കുറച്ചു പേര് ഡിപ്രഷനിലേക്ക് പോകുന്നവർ ഉണ്ട്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായവർ ഉണ്ട്. ഡിവോഴ്സ് ചെയ്യേണ്ടി വന്നവർ ഉണ്ട്. കാരണം എന്താണെന്ന് വെച്ചാൽ അതുതന്നെയാണ് റിയാലിറ്റി എന്ന് വെച്ചാണ് അവരുടെ പേഴ്സണൽ ലൈഫിലും ചെയ്യുന്നത്. കാരണം ഒരു സിനിമ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് ഒരു ഹീറോ ഹീറോയിൻ പാട്ട് സീനുകൾ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത് അതേപോലെ തന്നെയാണ് ഈ പോൺ വീഡിയോസ് ഷൂട്ട് ചെയ്യുന്നത്. അവർ തമ്മിലുള്ള അറ്റാച്ച്മെന്റ് എന്ന് പറയുന്നത് അവർക്ക് വല്ലാത്ത വികാരമോ ഇമോഷണൽ അറ്റാച്മെന്റോ ലവ്വ് മേക്കിങ് കാര്യങ്ങളോ അല്ല. അവിടെ കൃത്യമായി സിനിമയിലേതുപോലെതന്നെ കൃത്യമായ ഡയറക്ഷനും രീതികളും ഒക്കെയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.