ഞാൻ ഡോക്ടർ എം തോമസ് മാത്യു ഞാൻ കേരളത്തിലെ സീനിയർ നെഫ്രോളജിസ്റ്റ് ആണ്. ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ആയി വർക്ക് ചെയ്യുന്നു. 1970 മുതൽ ഞങ്ങൾ നെഫ്രോളജി കേരള സ്റ്റേറ്റിലുള്ള വൃക്ക സംബന്ധമായ രോഗികളെ നിരന്തരം കാണുന്ന ഡോക്ടർമാരാണ്. ഞങ്ങളുടെ കാഴ്ചപ്പാടിയിൽ കഴിഞ്ഞ 50 വർഷത്തോളം കാലമായി രോഗികൾക്ക് അവരുടെ രോഗത്തെക്കുറിച്ചുള്ള ആകാംഷയ്യും എൻസൈറ്റിയും ടെൻഷനും ഒക്കെ വളരെ വ്യത്യസ്തമായാണ് കണ്ടിരുന്നത്.
ആദ്യം 1970 മുതൽ 10 വർഷം ആദ്യം ഞങ്ങളുടെ അടുത്ത് വന്നിരുന്ന രോഗങ്ങളോട് എന്താണ് നിങ്ങളുടെ പ്രശ്നം എന്താണ് നിങ്ങളുടെ അസ്വസ്ഥത എന്താ ബുദ്ധിമുട്ട് എന്തിനാ നിങ്ങൾ വന്നത് എന്ന് ചോദിക്കുമ്പോൾ അവർ പറയും ഡോക്ടറെ ഞങ്ങൾക്ക് പ്രമേഹം ഉണ്ട് അപ്പോൾ പ്രമേഹത്തെക്കുറിച്ച് അറിയുവാനും ഇത് മൂലമുള്ള പ്രശ്നങ്ങളെ കുറിച്ച് അറിയുവാനും ആയിരുന്നു അവർ ആദ്യം വന്നിരുന്നത്. പിന്നീട് ഒരു 10 വർഷം കഴിഞ്ഞതിനു ശേഷം രോഗികൾ പറയുവാൻ തുടങ്ങി ഡോക്ടർ എനിക്ക് പ്രഷർ ഉണ്ട്. അപ്പോൾ ഈ പ്രഷർ എന്ന് തുടങ്ങി എന്ന് ചോദിക്കുമ്പോൾ അവർ പറയും മൂന്ന് നാല് വർഷമായി എന്ന്.
വേറെ എന്തെങ്കിലും രോഗം ഉണ്ടോ വേറെ ഒരു രോഗവും ഇല്ല. അപ്പോൾ നിങ്ങൾ വേറെ എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ അപ്പോൾ ഞങ്ങൾ പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുന്നു എന്ന് പറയും അപ്പോൾ ആദ്യം പ്രമേഹം ഉണ്ടായിരുന്ന കാര്യം ഈ 10 വർഷം കഴിഞ്ഞപ്പോൾ മറന്നു പോയി.1980 ശേഷം രോഗികൾ വരുമ്പോൾ ചോദിക്കും എന്തൊക്കെയാണ് അസ്വസ്ഥത അപ്പോൾ അവര് പറയും പ്രത്യേകിച്ച് പ്രശ്നം ഒന്നുമില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.