ഞാൻ ഡോക്ടർ രാജേഷ് മുരളീധരൻ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഇൻറർവേഴ്ഷണൽ കാർഡിയോളജിസ്റ്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്നു. നമ്മുടെ കൂട്ടുകാർ സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടർ എന്താണ് ബ്ലോക്ക് അതിൻറെ കാര്യങ്ങൾ ഒന്നു പറഞ്ഞു തരുമോ. അങ്ങനെ ഒരുപാട് ആളുകൾ ചോദിക്കുന്നത് കേട്ടിട്ടാണ് ഈ ഒരു വീഡിയോ ചെയ്യാൻ തീരുമാനിച്ചത്. ഞാനും എൻറെ കൂടെ പ്രവർത്തിക്കുന്ന രഘുറാം കൂടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്. നമ്മൾ ഇതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ പോകുന്നത് ബ്ലോക്കുകൾ എന്താണ് എന്താണ് ആൻജിയോഗ്രാം എന്താണ് ആൻജിയോ പ്ലാസ്റ്റി അതിനെക്കുറിച്ച് ആണ്. വളരെ സർവസാധാരണമായി പലപ്പോഴും കേൾക്കുന്ന ഒന്നാണ് ബ്ലോക്ക് ഉണ്ടായിരുന്നു നാല് ബ്ലോക്ക് അഞ്ച് ബ്ലോക്ക് ഉണ്ടായിരുന്നു.
എൻജിയോഗ്രാം കഴിഞ്ഞു ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞു എങ്കിലും പലർക്കും ഉണ്ടാകുന്ന ഒരു ഡൗട്ട് ആണ് എന്താണ് ഈ എൻജിയോഗ്രാം എന്താണ് ഈ ആൻജിയോ പ്ലാസ്റ്റി ഇത് എങ്ങനെയാണ് ചെയ്യുന്നത്. അപ്പോൾ എന്താണ് ഈ ബ്ലോക്ക് അതാണ് ആദ്യത്തെ ക്വസ്റ്റ്യൻ. അപ്പോൾ എന്താണ് ഈ ബ്ലോക്ക് സർവസാധാരണയായി നമ്മൾ പൈപ്പിന് ബ്ലോക്ക് റോഡ് ബ്ലോക്ക് എന്ന് പറയും അതായത് നമ്മൾക്ക് ഇപ്പോൾ ഒരു സ്ഥലത്ത് എത്തിപ്പെടേണ്ട സാധനം എത്തിപ്പെടാൻ പറ്റാത്ത ഒരു അവസ്ഥ. ഇതേപോലെ തന്നെയാണ് ഹാർട്ടിലെ രക്ത ധമനികൾ തമ്മിലുള്ള ബ്ലോക്കും. അതായത് ഹാർട്ടിലെ മസിലുകളിലേക്ക് വേണ്ട രക്തം എത്താത്ത അവസ്ഥ. എങ്ങനെ ബ്ലോക്ക് ഉണ്ടാകും എന്നുള്ളതാണ് വളരെ കോമൺ ആയിട്ടുള്ള ഒരു അവസ്ഥ. സാധാരണയായി അതിന് അഞ്ച് കാരണങ്ങളാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.