നമസ്കാരം എൻറെ പേര് ഡോക്ടർ രവിശങ്കർ. പി ആർ എച്ച് ഹോസ്പിറ്റലിലെ ഫെർട്ടിലൈസർ വിഭാഗത്തിലെ ചീഫ് കൺസൾട്ടന്റ് ആണ്. സോ ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നാച്ചുറലി ഒരു പ്രഗ്നൻസി ഉണ്ടാകണമെങ്കിൽ നമ്മുടെ സ്പെം കൗണ്ട് എത്ര ആവണം. പിന്നെ അതിൻറെ വേറെ ക്വാളിറ്റീസ് എത്രയാണ്. എന്ന് നമുക്ക് നോക്കാം. സോ ഇപ്പോഴത്തെ ലേറ്റസ്റ്റ് ഗയിഡിംങ് അനുസരിച്ച് നമ്മുടെ സെമൻ്റെ എം എല്ലിലെ ഒരു 16 മില്യൻ സ്പേം ഉണ്ടാവണം. അതാണ് ഇപ്പോഴത്തെ നോർമൽ കൗണ്ട്. നമ്മൾ നോക്കുമ്പോൾ ഓരോ പത്തു വർഷത്തിനു ശേഷമുള്ള ഗൈഡ് ലൈനും റിവൈസ്ഡ് ആണ്. ഇപ്പോൾ ഏവരേജ് ആയിട്ട് ഏത് മെയിൽ 25,30 മില്യൻ അങ്ങനെയൊക്കെ കാണാറുള്ളൂ. സോ ഇത് കുറഞ്ഞുവരുന്നതിന്റെ മെയിൻ ആയിട്ടുള്ള കാരണം നമ്മുടെ ലൈവ് സ്റ്റൈൽ ആണ്.
നമ്മൾ ഇപ്പോൾ ജീവിക്കുന്ന രീതി നമ്മൾ ഇപ്പോൾ കഴിക്കുന്ന ഭക്ഷണം നമ്മൾ ഉറങ്ങുന്ന സമയം നമ്മുടെ എക്സസൈസ് ഇതൊക്കെയാണ് നമ്മുടെ സ്പെം കൗണ്ടിനെ ബാധിക്കുന്നത്. അപ്പോൾ ഈ ടെസ്റ്റ് നമ്മൾക്ക് എങ്ങനെ ചെയ്യാം അത് വളരെ സിമ്പിൾ ആയിട്ടുള്ള പ്രൊസീജർ ആണ്. നമ്മൾ ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിലോ ഒരു ലബോറട്ടറിയിലോ പോയി ഒരു സെമൻ സാമ്പിൾ കൊടുക്കുക. സാമ്പിൾ കൊടുത്തതിനുശേഷം അവർ മൈക്രോസ്കോപ്പിലൂടെ അവർ ഒരു ഡ്രോപ്പ് പരിശോധിക്കും. ആ ഒരു ഡ്രോപ്പിൽ എത്ര സ്പെംസിനെ കാണാൻ പറ്റും എന്ന് നോക്കിയിട്ട് അവര് നമ്മൾക്ക് ആ റിപ്പോർട്ട് തരും. സോ ഇതില് നമ്മൾക്ക് കൗണ്ട് ചെയ്യാൻ പറഞ്ഞതുപോലെ തന്നെ 16 മില്യൻ എങ്കിലും ഉണ്ടാവണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.