നമസ്കാരം ഞാൻ ഡോക്ടർ മുരളി കൃഷ്ണൻ സീനിയർ കൺസൾട്ടൻസ് പീടിയാർട്ടിക് സർജൻ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ. ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് അൺഡിസെൻറ്റഡ് ടെസ്റ്റീസ് എന്ന രോഗത്തെ കുറിച്ചാണ്. അൺഡിസെൻ്റെഡ് ടെസ്റ്റിസ് എന്ന് പറഞ്ഞാൽ വൃഷണം വൃഷണസഞ്ചിയിലേക്ക് ഇറങ്ങാതെ ഇരിക്കുന്ന അവസ്ഥയെയാണ് നമ്മൾ അൺഡിസെൻറർ ടെസ്റ്റ് എന്ന് പറയുന്നത്. സാധാരണ ഒരു ഗർഭസ്ഥ ശിശുവിൻറെ വയറിൻറെ ഉള്ളിലാണ് വ്യഷ്ണം ഉണ്ടാവുന്നത്. അത് മൂന്നാം മാസം ഗർഭസ്ഥ ശിശുവിന് മൂന്നുമാസം പ്രായം ആകുമ്പോഴാണ് ഡിസെന്റഡ് അതായത് താഴോട്ടിറങ്ങുന്ന പ്രക്രിയ തുടങ്ങുന്നത്. ഏതാണ്ട് ജനനസമയം ആകുമ്പോഴേക്കും വൃഷ്ണം വൃഷ്ണസഞ്ചിയിലേക്ക് എത്തുന്നു. ജനനസമയത്ത് വൃഷ്ണം വൃഷ്ണ സഞ്ചിയിൽ കണ്ടില്ല എങ്കിൽ നമ്മൾ പേടിക്കേണ്ട കാര്യമൊന്നുമില്ല.
ആദ്യത്തെ മൂന്നുമാസം വരെ അതായത് ജനിച്ചതിനു ശേഷം ആദ്യത്തെ മൂന്ന് മാസം വരെ അതിന് സ്വാഭാവികമായിട്ടുള്ള വൃക്ഷണം ഇറങ്ങുവാനുള്ള സാധ്യതയുണ്ട്. അതിനെ സ്പോണ്ടേനിയസ് ഡിസെൻ്റ് എന്ന് പറയാം. ജനിച്ചു മൂന്നുമാസം കഴിഞ്ഞിട്ടും വൃക്ഷണം വൃഷ്ണ സഞ്ചിയിലേക്ക് ഇറങ്ങിയിട്ടില്ല എങ്കിൽ പിന്നീട് അത് ഇറങ്ങുവാനുള്ള സാധ്യത ഇല്ല. അത് നമ്മൾ ഓപ്പറേഷൻ ചെയ്ത് താഴേക്ക് ഇറക്കേണ്ടത് ആണ്. വൃഷണം താഴെ വൃഷ്ണ സഞ്ചിയിൽ കൊണ്ടു വെച്ചില്ലെങ്കിൽ എന്താണ് കുഴപ്പം. നമ്മുടെ വൃഷ്ണ സഞ്ചിയിലെ ഊഷ്മാവ് നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് 2 ഡിഗ്രി മുതൽ 3 ഡിഗ്രി സെൻറ്റി ഗ്രേഡ് വരെ കുറവ് ആയിരിക്കും.അപ്പോൾ ചൂട് കൂടുതലുള്ള ഭാഗത്ത് വൃഷണങ്ങൾ ഇരിക്കുകയാണ് എങ്കിൽ അതിൻറെ കോശങ്ങൾ ഭാവിയിൽ ബീജം ഉത്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുവാനുള്ള സാധ്യതയും പിന്നീട് അതിലേക്കുള്ള കാരണമാകുവാനുള്ള സാധ്യതയും നിലനിൽക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.