ഹലോ ഞാൻ ഡോക്ടർ ഹസീം ഫാസിൽ കാർഡിയോ തെറാപ്പിസ്റ്റ് സർജൻ പിആർഎസ് ഹോസ്പിറ്റൽ കൺസൾട്ടന്റ് ട്രിവാൻഡ്രം. ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്നത് ഹൃദയത്തെ ബാധിക്കുന്ന രണ്ട് പ്രശ്നങ്ങളെ പറ്റിയാണ്. ഒന്നാമതായി ഹൃദയത്തിൻറെ രക്തധമനങ്ങളെ എഫക്ട് ചെയ്യുന്ന പ്രശ്നം. ഈ രക്ത ധമനികൾ ചുരുങ്ങിയ പോകുന്നത് കൊണ്ടാണ് ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. അപ്പോൾ ഹാർട്ടിന്റെ രക്തധമനികളെ കുറിച്ച് പറയുമ്പോൾ മെയിൻ രണ്ട് ബ്ലഡ്പെൽസാണ് ഉള്ളത്. ഒന്ന് റൈറ്റ് സൈഡിലും ഒന്ന് ലെഫ്റ്റ് സൈഡിലും. അപ്പോൾ ഈ ഹാർട്ടിന്റെ ഈ ബ്ലഡ്സെൽസിനെ പറ്റി പറയുമ്പോൾ ഈ ബ്ലഡ്സെൽസിനും പല ബ്രാഞ്ചുകൾ ഉണ്ട്. ഈ പല ബ്രാഞ്ചുകളും പല കാരണങ്ങൾ കൊണ്ട് അടഞ്ഞുപോകാം. അത് പെട്ടെന്ന് അടഞ്ഞു പോകുന്നത് കൊണ്ടാണ് ഹാർട്ടറ്റാക്ക് ആയി വരുന്നത്.
ഹാർട്ട് അറ്റാക്ക് ആയി ഒരു രോഗി വരുമ്പോൾ അതിനു വേണ്ട ഇനിഷ്യൽ ചികിത്സ എന്ന് പറഞ്ഞാൽ വേദനക്കുള്ള മരുന്ന് കൊടുക്കുക ഹാർട്ട് അറ്റാക്ക് വരുമ്പോൾ ബ്ലഡ് ക്ലോട്ട് ഉണ്ടാവും അപ്പോൾ അത് അലിയിച്ചു കളയുവാനുള്ള ശ്രമങ്ങൾ നടത്തുക എന്നുള്ളതാണ്. അപ്പോൾ ഇത് അലിയിച്ചു കളയുവാൻ രണ്ട് ട്രീറ്റ്മെൻറ് ആണ് ഉള്ളത്. ഒന്ന് മരുന്നുകൾ കൊണ്ട് ചെയ്യാം രണ്ട് എൻജിയോഗ്രാം ടെസ്റ്റ് വഴി എവിടെയാണ് ബ്ലോക്ക് എന്ന് കണ്ടുപിടിച്ച് അവിടെ ടാർഗറ്റ് ചെയ്ത് മരുന്നുകൾ കൊടുക്കുകയോ സ്റ്റെം ഇട്ടോ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഇത് കൂടാതെ ചില രോഗികൾക്ക് ഹൃദയത്തിന്റെ മെയിൽ രക്തക്കുഴലുകളിലോ അല്ലെങ്കിൽ രണ്ടോ മൂന്നോ അധികം ബ്ലോക്കുകള്‍ ഉണ്ട് എങ്കിൽ ആൻജിയോപ്ലാസ്റ്റി കൊണ്ടോ മരുന്നുകളോ കൊണ്ടോ അത് ട്രീറ്റ് ചെയ്യാൻ ബുദ്ധിമുട്ടാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.