നമസ്കാരം ഞാൻ ഡോക്ടർ സിബി വർഗീസ് പല്ല് പൊങ്ങുക പല്ലിൻറെ ഇടയിൽ ഗ്യാപ്പ് ഉണ്ടാവുക പല്ല് ക്രമം തെറ്റി വരിക ഇതെല്ലാം പേരൻസിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കുട്ടികളെ പറ്റിയുള്ള ഒരു ടെൻഷനും യുവാക്കളെ സംബന്ധിച്ച് അത് അവരുടെ ജീവിതത്തിന്റെ ആത്മവിശ്വാസത്തിന്റെ ടെൻഷനും എന്തിന് മിഡിൽ ഏജ് ആയവർക്ക് വരെ അത് ഒരു ആത്മവിശ്വാസത്തിന്റെ പ്രശ്നമായാണ് ഇപ്പോൾ നമ്മൾ കാണാറുള്ളത്. കോസ്മെറ്റിക് ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന ഞാൻ ഒരുപാട് ഇങ്ങനെയുള്ള വ്യക്തികളുമായി പരിചയപ്പെടാൻ കാരണമായിട്ടുണ്ട്. അപ്പോൾ അവരിൽ പ്രധാനമായും ഞാൻ ശ്രദ്ധിച്ചിരിക്കുന്നത് ഇവിടെ ഇവർ എൻറെ അടുത്ത് വരുന്നത് ആത്മവിശ്വാസത്തിന്റെ പ്രശ്നമായിട്ടാണ്.
അവരെ സംബന്ധിച്ച് ശരിയാണ് അത് പ്രശ്നമാണ് എന്നു പറയുമെങ്കിലും ഞാൻ അവരോട് സമ്മതിക്കുന്നെങ്കിലും അവരിൽ ആൾക്കാർക്ക് വിശ്വാസകുറവ് ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ നമ്മൾ ഇന്നത്തെ വീഡിയോയിൽ ചർച്ച ചെയ്യുന്നത് ഈ പല്ല് എന്തുകൊണ്ടാണ് ഇങ്ങനെ പൊങ്ങി വരുന്നത് അല്ലെങ്കിൽ പല്ലിൻറെ ഇടയിൽ എന്തുകൊണ്ടാണ് ഇങ്ങനെ ഗ്യാപ്പ് ഉണ്ടാകുന്നത്. അല്ലെങ്കിൽ പല്ല് എങ്ങനെയാണ് ഇങ്ങനെ ക്രമം തെറ്റി വരുന്നത്. ഇത്തരം വിഷയങ്ങളെ പറ്റിയാണ് ഇന്ന് സംസാരിക്കുന്നത്. ആദ്യം തന്നെ ഞാൻ പല്ലിൻറെ താടിയേലിനെ പറ്റി പറഞ്ഞുതരാം. നമ്മുടെ മുകളിലെ താടിയും താഴത്തെ താടിയും ആണ് നമ്മൾക്ക് ഉള്ളത് കീഴ് താടിയും മേൽ താടിയും എന്നാണ് നമ്മൾ പറയുന്നത്. ഈ മേൽ താടിയിലും കീഴുതാടിയിലും കൂടി 20 പാൽപല്ലുകൾ വരുന്നുണ്ടാവും. അതായത് പത്തെണ്ണം മുകളിൽ പത്തെണ്ണം താഴെ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.