പ്രായപൂർത്തിയായ ഒരാളുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എങ്ങനെ ആയിരിക്കണം നമ്മൾക്ക് എല്ലാവർക്കും അറിയുന്ന പോലെ നമ്മുടെ സംസ്കാരം അരിയുമായി അരി ആഹാരവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതാണ്. ഒരുതരത്തിൽ പറഞ്ഞാൽ നമ്മൾ എല്ലാവരും അരിക്കുട്ടൻമാരും അരിക്കുട്ടിമാരുമാണ്. നമ്മൾക്ക് അറിയാം നമ്മുടെ കുഞ്ഞ് ആഹാരം കഴിച്ചു തുടങ്ങുന്നത് മുതൽ പ്രധാനപ്പെട്ട ചടങ്ങാണ് ചോറൂണ് കൊടുക്കുക എന്നത്. അതേപോലെ നമ്മുടെ എല്ലാ കാര്യത്തിലും ചോറുമായി ബന്ധപ്പെടുത്തിയാൽ അതുപോലെതന്നെ നമ്മുടെ പ്രായം പറയുന്നത് ഞാൻ എത്ര ഓണം ഉണ്ട് എന്നതുകൂടിയാണ് നമ്മൾ വിശേഷം ചോദിക്കുന്നത് പോലും ചോറുണ്ടോ അതേപോലെ സമയം നോക്കുന്നത് ചോറ് കാലമായോ എന്ന് ചോദിച്ചുകൊണ്ടാണ്.
അപ്പോൾ ചോറ് ഉണ്ണുന്നതും ഉണ്ണുക ഉറങ്ങുക ഉണ്ണികളെ ഉണ്ടാക്കുക എന്നുള്ളതാണ് പണ്ടുള്ളവരുടെ ഹോബി എന്ന് തമാശയായി പറയാറുണ്ടായിരുന്നു. അപ്പോൾ നമ്മുടെ ഊണ് അതായത് ചോറ് എന്നുള്ളത് നമ്മുടെ സംസ്കാരവുമായി വളരെയധികം അടുത്തു നിൽക്കുന്ന സംഗതിയാണ്. ജോലിയെപ്പറ്റി നമ്മൾ പറയുന്നത് ഇത് എൻറെ ചോറ് ആണ് എന്നാണ്. പല രാഷ്ട്രീയ പ്രവർത്തകരുടെ ഇടയിലും നമ്മൾ പറയുന്നത് കേൾക്കാം ചോറ് തിന്നുന്നവർക്ക് ഇത് മനസ്സിലാക്കാം എന്ന്. അപ്പോൾ ഈ ചോറ് എന്ന് പറയുന്നത് ഏത് മതത്തിൽ പെട്ടവർക്കും നീ ചോറ് ഊണ് വളരെയധികം അടുത്തു കിടക്കുന്നു എന്നുള്ളതാണ്. മരിക്കുമ്പോൾ പോലും വായ്ക്കരി ഇട്ടുകൊണ്ടാണ് നമ്മൾ അവരെ യാത്രയാക്കുന്നത്. അപ്പോൾ ഈ ചോറിന് നമ്മുടെ ഇടയിൽ വളരെയധികം പ്രാധാന്യമുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.