`

മുടി കൊഴിയാതെ വളരുവാനും കൊഴിഞ്ഞ സുഷിരങ്ങളിൽ നിന്നും വീണ്ടും വളരുവാനും.

നമസ്കാരം ഞാൻ ഡോക്ടർ മനോജ് ട്രിവാൻഡ്രം പി ആർ എസ് ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജനാണ്. നമ്മളെല്ലാവരും സ്കൂൾ ഗെറ്റുകതറിനും അല്ലെങ്കിൽ കുടുംബയോഗങ്ങൾക്കും ഒക്കെ പോകുമ്പോൾ നമ്മൾ സ്ഥിരം കേൾക്കുന്ന ഒരു കാര്യമാണ് പണ്ട് നിങ്ങൾക്ക് എന്തോരം മുടിയായിരുന്നു ഇപ്പോൾ മുടിയുടെ കട്ടി എല്ലാം കുറഞ്ഞിരിക്കുന്നുവല്ലോ ഇങ്ങനെ പലതും നമ്മളെ വിഷമിപ്പിക്കുന്ന രീതിയിൽ പറയും. അതുപോലെതന്നെ പലരും ഒറ്റമൂലിയും പറയാറുണ്ട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന്. നമ്മളെ എല്ലാവരിലും ഒരു സമയത്ത് അല്ലെങ്കിൽ മറ്റൊരു സമയത്ത് ഇങ്ങനെ നടന്നിട്ടുണ്ടാവും അതിനെപ്പറ്റി പല ചികിത്സാ രീതികളും അറിയുന്നുണ്ടാവും. എന്തുകൊണ്ടാണ് മുടി കൊഴിയുന്നത് എന്തുകൊണ്ട് എല്ലാവർക്കും ഒരുപോലെ കൊഴിയുന്നില്ല മുടി കൊഴിഞ്ഞാൽ നമ്മൾക്ക് ശാസ്ത്രീയമായി എന്തൊക്കെ ചെയ്യാം. നമ്മൾ ചെയ്യുന്നതിൽ എന്തൊക്കെ ശരിയാണ് എന്തൊക്കെ തെറ്റാണ്.

   

ഇതിനെക്കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത്. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളെയും പോലെ തന്നെ മുടിക്കും ഒരു ലൈഫ് സൈക്കിൾ ഉണ്ട്. അതായത് മുടി അതിൻറെ പല മെഡിക്കൽ ടേംസിൽ ആണ് അറിയപ്പെടുന്നത് എങ്കിലും സിമ്പിൾ ആയിട്ട് പറയാം. അതായത് മുടി വളരുന്ന ഒരു ഫേസ് അതായത് മുടി ചെറിയ ലെങ്ത്തിൽ നിന്നും അതിൻറെ ഫുൾ ലെങ്ത്തിൽ എത്തുന്ന ഒരു ഫേസ് അതിന്റെ വളർച്ച നിക്കുന്ന ആ ഒരു ഫേസ് മുടി വളരുന്നു എന്നില്ല മുടി ജസ്റ്റ് തലയിൽ ഇരിക്കുന്നു എന്ന് മാത്രമേയുള്ളൂ. മൂന്നാമത്തെത് കൊഴിഞ്ഞു പോകുന്ന ഫെയ്സ്. ചിലർ ഇതിന് നാല് ഫേസ് ഉള്ളതായിട്ടും പറയുന്നു. പക്ഷേ സിമ്പിൾ ആയി നമ്മൾ മനസ്സിലാക്കേണ്ടത് ഈ മൂന്ന് ഘട്ടങ്ങളിലൂടെയാണ് നമ്മുടെ മുടി വളരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.