മുടി പൊട്ടി പോവുക അകാലനര മുടികൊഴിച്ചിൽ എന്നിങ്ങനെ മുടിയേ ബാധിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളെയും ഇല്ലാതാക്കി മുടിക്ക് നല്ല സോഫ്റ്റ്നസും തിളക്കവും നൽകുന്ന ഒരു അടിപൊളി ഹെന്നയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ ഹെന്ന എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഈ സ്പെഷ്യൽ ഹെന്ന തയ്യാറാക്കുവാൻ ആദ്യം തന്നെ വേണ്ടത് ഹെന്ന പൗഡർ ആണ്. ഹെന്ന പൗഡറിൻ്റെ ഗുണങ്ങൾ നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഇതിൻറെ അകത്ത് യാതൊരുവിധ രാസവസ്തുക്കളും അടങ്ങിയിട്ടില്ല ഥത്തസഎന്നതുകൊണ്ട് തന്നെ കെമിക്കലുകളുടെ അലർജി ഉള്ളവർക്കൊക്കെയും ഈ ഹെന്ന പൗഡർ ഉപയോഗിക്കാൻ പറ്റും. ഈ ഹെയർ കളറുകൾ ഒക്കെ വാങ്ങി നമ്മൾ ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ട് എങ്കിൽ ഒരുപാട് രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് അത് നമ്മുടെ മുടിയുടെ ഗുണത്തേക്കാൾ കൂടുതൽ ദോഷമേ ചെയ്യുള്ളൂ. അതുപോലെതന്നെ ഈ ഹെന്നയുടെ ഉപയോഗം നമ്മുടെ മുടിക്ക് സോഫ്റ്റ്നസ് നൽകും.
വേര് മുതൽ മുടിയുടെ അറ്റം വരെ മുടിയെ സ്ട്രോങ്ങ് ആക്കുകയും മുടിക്ക് നല്ല ന്യൂട്രീഷൻ നൽകുകയും ചെയ്യും. അപ്പോൾ നമ്മൾക്ക് കുറച്ചു ഹെന്ന പൗഡർ എടുക്കാം. നിങ്ങളുടെ വീട്ടിൽ ഇരുമ്പ് ചട്ടി ഉണ്ടെങ്കിൽ ഇരുമ്പ് ചട്ടിയിലേക്ക് ഹെന്ന പൗഡർ എടുക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. എൻറെ കയ്യിൽ ഇരുമ്പ് ചട്ടി ഇല്ലാത്തതുകൊണ്ടാണ് ഞാൻ ഇതിൽ എടുത്തിരിക്കുന്നത്. അതുപോലെതന്നെ നിങ്ങൾ ഹെന്ന പൗഡർ എടുക്കുമ്പോൾ കൂടുതൽ മുടിയുള്ളവർ കൂടുതൽ എടുക്കുക കുറച്ചു മുടിയുള്ളവർ കുറച്ചു മാത്രം എടുത്താൽ മതി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.