ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. കഴിഞ്ഞദിവസം ഒരാൾ വിളിച്ചു പറഞ്ഞു ഡോക്ടറെ എനിക്ക് പനം കുല പോലെ മുടി ഉണ്ടായിരുന്നതാണ് സത്യം പറഞ്ഞാൽ ഇപ്പോൾ കുറ്റിചൂല് പോലെയായി എന്താണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല അതും വളരെ പെട്ടെന്ന് ആയിരുന്നു. സാധാരണ നമ്മുടെ മുടികൊഴിച്ചിൽ അല്ലെങ്കിൽ ഉള്ള് പോകുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ അല്ലെങ്കിൽ മുടിയുടെ കട്ടി കുറയുന്നുണ്ട് പിളരുന്നു എന്നൊക്കെ പറയുന്നത് കുറെ നാൾ എടുത്തിട്ടാണല്ലോ എനിക്ക് ഇത് വളരെ പെട്ടെന്ന് ആയിരുന്നു വന്നത് ഒരു രണ്ടുമൂന്നു മാസം കൊണ്ട് തന്നെ കൊഴിഞ്ഞു പോവുകയാണ്. വല്ലാതെ മുടിക്ക് എല്ലാം ഡാമേജ് വരികയാണ്.
ഞാൻ വെറുതെ ഒന്ന് കൈകൊണ്ട് മുടി ചീകിയാൽ തന്നെ കയ്യിൽ നിറയെ മുടി വരുന്നുണ്ട്. അപ്പോൾ ഞാൻ ആലോചിക്കുകയാണ് ഇത്രയും അധികം മുടി കൊഴിയാൻ എന്റെ തലയിൽ ഇത്രയും അധികം മുടി ഉണ്ടോ. കാരണം ഒരോ ദിവസം കൊഴിയുന്ന മുടികൾ കാണുമ്പോൾ എനിക്ക് ഇത്ര അധികം മുടിയുണ്ടായിരുന്നോ എന്ന് തന്നെ തോന്നും. വീട്ടിൽ എല്ലാവരും ഭയങ്കര വഴക്കാ നിന്റെ മുടി അവിടെ ഇവിടെയൊക്കെ കിടക്കുന്നു എന്ന് പറഞ്ഞ്. ബാത്റൂമിൽ നിറയെ മുടി ആണ് ബെഡ്റൂമിൽ നിറയെ മുടി ആണ് അടുക്കളയിൽ നിറയെ മുടി ആണ് ഫുഡിൽ നിറയെ മുടിയാണ് അപ്പോൾ അങ്ങനെ സ്ഥിരമായി മുടിയുടെ പ്രശ്നം കൊണ്ട് ഒത്തിരി ഏറെ ആളുകൾ മാനസികമായി വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്. പക്ഷേ അതിന് കാരണം എന്താണ് എന്ന് ഒരു ക്ലാരിറ്റി കിട്ടുന്നില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.