`

വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ ഫാറ്റി ലിവർ പൂർണമായി മാറുവാൻ ചെയ്യേണ്ടത്.

ഹലോ എവരി വൺ ഞാൻ ഡോക്ടർ മനോജ് ജോൺസൺ ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ. ഇന്ന് ഞാൻ വന്നിരിക്കുന്നത് നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി നമുക്കുണ്ടാകുന്ന ഒരു പ്രശ്നമാണ് കരൾ വീക്കം അതായത് ഫാറ്റി ലിവർ. ഫാറ്റിൽ ലിവർ എന്ന് പറയുന്ന പേര് നമുക്ക് ഒത്തിരി പേർക്ക് അറിയാം. കാരണം ഇത് നമ്മൾ സ്ഥിരമായി കേൾക്കുന്നത് ആണ്. ഏതെങ്കിലും ഒരു അൾട്രാസൗണ്ട് സ്കാനിങ്ങിന് പോകുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും ഒരു ഡോക്ടറെ കൺസൾട്ട് ചെയ്യാൻ പോകുമ്പോഴോ നമുക്ക് അന്ന് കരൾ വീക്കം ഉണ്ട് അപ്പോൾ അതിന്റെ കൂടെ പറയുന്ന ഒരു കാര്യം കുഴപ്പമില്ല അത് അങ്ങനെ പൊക്കോളും അല്ലെങ്കിൽ സാരമില്ല അത് എല്ലാവർക്കും ഉള്ളതാണ് എന്നുള്ളതാണ് ഭൂരിഭാഗം ആളുകളും പറയുന്നത് കേൾക്കാറ്.

   

പക്ഷേ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറഞ്ഞാൽ അത് അങ്ങനെയുള്ള ഒരു കാര്യമല്ല. അത് ഫാറ്റി ലിവർ ഗ്രേഡ് വൺ ഗ്രേഡ് 2 ഗ്രേഡ് ത്രീ എന്നുള്ള സ്റ്റേജുകളിൽ ഒക്കെ അറിയപ്പെടുന്നതാണ് പിന്നെയുള്ളത് സിറോസിസ് പിന്നെ ക്യാൻസർ കണ്ടീഷൻ അങ്ങനെയാണ് ഇതിൻറെ ഒരു കണ്ടീഷൻസ് ഒക്കെ കിടക്കുന്നത്. അപ്പോൾ നമ്മൾ നോക്കുമ്പോൾ ഫാറ്റി ലിവർ കുഴപ്പമില്ലാ എന്ന് പറഞ്ഞു വിചാരിച്ച് കളയേണ്ട ഒരു കാര്യം അല്ല. പക്ഷേ ഇതെങ്ങനെയാണ് നമുക്ക് കണ്ടുപിടിക്കാൻ പറ്റുന്നത്. ഇപ്പോൾ ഭൂരിഭാഗം ആളുകൾക്കും മലയാളികളെ തന്നെ നോക്കി കഴിഞ്ഞാൽ ഇപ്പോൾ റോട്ടിൽ കൂടി നടന്നു പോകുന്ന നൂറുപേരെ എങ്കിലും എടുക്കുക എന്നിട്ട് അവർക്ക് അൾട്രാസൗണ്ട് സ്കാനിങ് ചെയ്തു കഴിഞ്ഞാൽ കുറഞ്ഞത് ഒരു എഴുപത് പേർക്ക് എങ്കിലും ഈ ഫാറ്റി ലിവർ ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=m9sBSu7wi00