മധുരം അഥവാ പഞ്ചസാര നമ്മുടെ ജീവിതത്തിൽ നിന്നും അവനെ അങ്ങോട്ട് മാറ്റി നിർത്തി കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ അത്ഭുതകരമായ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവും. നമസ്കാരം ഞാൻ ഡോക്ടർ ബിബിൻ ജോസ് പൾമ മെഡിക്കൽ സെൻറർ പാലാ കാഞ്ഞിരത്തിങ്കൽ സുൽത്താൻബത്തേരി. മധുരം ഒഴിച്ച് നിർത്തുമ്പോൾ നമ്മൾക്ക് മധുരകരം ആയിട്ടുള്ള നമ്മുടെ പല ജീവിതാനുഭവങ്ങളിലും മധുരം പങ്കുവെച്ചുകൊണ്ടാണ് നമ്മൾ ആഘോഷിക്കുന്നത്. അങ്ങനെ മധുരം കൊണ്ടുവന്ന ഒരു അമ്മയോട് നമ്മൾ സ്നേഹപൂർവ്വം വേണ്ട എന്ന് പറഞ്ഞപ്പോൾ ആ അമ്മ വാങ്ങിത്തന്ന ഒരു മുണ്ടും ഷർട്ടും ആണ് ഞാൻ ഇപ്പോൾ ഉടുത്തു കൊണ്ടിരിക്കുന്നത്. നമ്മൾ ഈ മധുരം മാറ്റിനിർത്തിയാൽ നമ്മൾക്ക് ഒരുപാട് ഗുണങ്ങളുണ്ട് എന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാം.
നമ്മൾക്ക് അറിയാത്ത ചില കാര്യങ്ങളെപ്പറ്റി നമ്മൾക്ക് ഇന്ന് ഡിസ്കസ് ചെയ്യാം. നമ്മൾ ഈ മധുരം എന്ന് പറയുന്നത് പഞ്ചസാര മാത്രമല്ല പലപ്പോഴും ഈ ഡയബറ്റിക് പേഷ്യൻസ് പഞ്ചസാര മാത്രമേ കുഴപ്പമുള്ളൂ എന്ന് കരുതി പലതരത്തിലുള്ള മധുരം ഉണ്ടാക്കുന്ന മറ്റു സാധനങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്. ശർക്കര അല്ലെങ്കിൽ പാനി അതും അല്ലെങ്കിൽ കരിപ്പെട്ടി അതും അല്ലെങ്കിൽ തേൻ പോലെയുള്ള സാധനങ്ങൾ സിറപ്പുകൾ ഫ്രൂട്ട് ജ്യൂസുകൾ ഫ്രൂട്ട്സിന്റെ ഒക്കെ ആകുമ്പോൾ അത് കുഴപ്പമില്ലാത്തതാണല്ലോ എന്ന് നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ അത് തെറ്റാണ് നമ്മൾക്ക് മധുരമുണ്ടാകുന്ന ഈ സാധനങ്ങൾ എല്ലാം തന്നെ നമ്മൾക്ക് കാലറീസ് ആഡ് ചെയ്യുന്നത് തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.