ഈയിടെയായിട്ട് നമ്മുടെ മോൾക്ക് എന്തൊക്കെ മാറ്റങ്ങൾ ഉള്ളതുപോലെ എനിക്ക് തോന്നുന്നു ജയേട്ടാ രാത്രി കിടക്കാൻ നേരം സുധർമ്മ ജയനോട് പറഞ്ഞു അതെന്താ നിനക്ക് അങ്ങനെ ഒരു തോന്നൽ കോളേജ് വിട്ടുവന്നാൽ ഏത് നേരവും അവൾക്ക് മൊബൈലും കൈയും പിടിച്ച് ഇരിക്കാൻ നേരമുള്ളൂ രാത്രി 12 മണി ആയാലും പറഞ്ഞില്ല വല്ല ചുറ്റുകളിയും ഉണ്ടോ എന്നാണ് എന്റെ സംശയം നിനക്ക് ഭ്രാന്ത് ഉണ്ടോ സ്വല്പം മൊബൈൽ ഒക്കെ ഉപയോഗിച്ച് അതിനെ നീ മറ്റേ കണ്ണിലൂടെ കാണേണ്ട ആവശ്യമില്ല.