അവനും എന്നെ സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ ആ മൊമെന്റിൽ ഒരു നിമിഷം കൊണ്ട് എന്റെ ലൈഫും വെറും സീറോ ആയെന്ന് തോന്നിയ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്ന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് തിരിച്ചറിവിൽ അവിടുന്ന് തിരികെ നടക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തെ പേടിയോടെയാണ് കണ്ടത് .
അവൻ ഇല്ലാതെ എങ്ങനെയാണ് ഇനിയുള്ള നിമിഷങ്ങളെയും വെണ്ണീറാവില്ലേ ഞാൻ നെഞ്ചിൽ ഇപ്പോഴും താങ്ങാൻ കഴിയാത്ത ഒരു വേദന അവന്റെ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത നിമിഷം തന്നെ എന്തിനാണ് അവൻ ആ സത്യം എന്നോട് തുറന്നു പറഞ്ഞത് പറയാതിരിക്കാമായിരുന്നില്ലേ അവനെ ആ കണ്ണുകളിൽ നഷ്ടബോധ ഉണ്ടായിരുന്നില്ലേ.