`

കുഞ്ഞു ഉണ്ടാവത്തൊണ്ടല്ല.. അവൾക്ക് പ്രസവിക്കാൻ പറ്റാഞ്ഞിട്ട്..

നിനക്ക് ഇനിയെങ്കിലും എന്റെ കൂടെ വന്നൂടെ അന്നം അവളുടെ അര കട്ടിലൂടെ കൈചുറ്റി ദേവ അത് ചോദിക്കുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു അവൻ കാണാതെ അവളത് തുടച്ചു മാറ്റിയിരുന്നു അവരുടെ ഹൃദയം പിടഞ്ഞിരുന്നു ഇനിയെന്തിനു വേണ്ടിയാ നീ ഇങ്ങനെ ജീവിക്കുന്ന ആർക്കുവേണ്ടി ഒരു മനുഷ്യസ്ത്രീ ആയിപ്പോലും നിന്നെ ഇവർ കണ്ടിട്ടില്ല അന്ന അത് എന്നെക്കാൾ നന്നായി നിനക്ക് അറിയാം .

   

പക്ഷേ നീയത് മനപ്പൂർവ്വം മറക്കുന്നു ജനിപ്പിച്ച ആളുകളെ സ്നേഹിക്കാൻ എന്നെന്നും ഞാൻ പറയില്ല പക്ഷേ നിനക്ക് ഒരു ജീവിതം വേണ്ടേ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് ആറുവർഷമായി പെണ്ണെ നമ്മൾ ജീവിക്കേണ്ടേ നീ ആഗ്രഹിച്ചത് പോലെ കുഞ്ഞ് കുട്ടികളുമായി നിനക്ക് വന്നോട്ടെ എന്റെ കൂടെ.