`

ഇത്ര തുണി എന്തിനാ ചേച്ചി കല്ലിൽ ഇട്ട് അലക്കുന്നത് മെഷീനിൽ ഇട്ടാ പോരെ

പ്രണയ വിവാഹമായിരുന്നു അതുകൊണ്ട് തന്നെ വിഷ്ണുവിന്റെ വീട്ടിൽ സംസാരിക്കാനും ഇടപഴകാനും ഒന്നും തനിമയ്ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല തനിമ വളരെ ബോൾഡ് ആയ ഒരു പെൺകുട്ടിയായിരുന്നു എന്തും ആരോടും തുറന്നു പറയാൻ അവൾക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല അതേപോലെതന്നെ ഏതൊരു സിറ്റുവേഷനിലും അവൾ തന്നെ സ്വന്തം തീരുമാനത്തിൽ ഉറച്ചുനിന്നിരുന്നു കൊണ്ട് തന്നെയാണ് കോളേജിൽ പഠിക്കുന്ന നാൾ മുതൽ വിഷ്ണു തനിമയെ പ്രണയിച്ചു തുടങ്ങിയത്.