`

വീട്ടിലേക്ക് വന്ന ഗർഭിണിയായ നായക്ക് കിടക്കാൻ സ്ഥലം കൊടുത്ത യുവാവ്.

മല്ലൂസ് സ്റ്റോറിലേക്ക് സ്വാഗതം. രചന വൈദേഹി വൈഗ. ഗർഭിണിയായ പെങ്ങളെ പ്രസവത്തിന് വേണ്ടി വീട്ടിലേക്ക് കൂട്ടികൊണ്ടുവന്ന അന്നേദിവസം ആണ് തവിട്ടിൽ ചാര നിറം കലർന്ന ആ നായയും വീട്ടിലേക്ക് എത്തിയത്. പൊതുവേ മൃഗങ്ങളെ ഇഷ്ടമില്ലാത്ത ഉപ്പയും ഉമ്മയും എവിടുന്നോ കേറി വന്നൊരു തെരുവ് പട്ടി ആയിരുന്നിട്ടുകൂടി അതിന് ആട്ടി അകത്തുകയോ ഇറക്കി വിടുകയോ ചെയ്യാത്തതിൽ എനിക്ക് അത്ഭുതം തോന്നാതിരുന്നില്ല. ഇത്ത വന്നതോടെ വീട് ശരിക്കും ഒരു വീടായി മാറി, നിക്കാഹ് കഴിഞ്ഞ് അവളി വീട് വിട്ടു പോയപ്പോൾ കെട്ടുപോയ സന്തോഷത്തിന്റെ വിളക്കുകൾ ഉന്തിയ വയറും വീർത്ത കാലുമായി ഓടിനടന്ന് തെളിയിക്കുന്നത് നോക്കിയിരുന്നു.

   

കണ്ണുനിറഞ്ഞത് ഞാൻ പോലും അറിയാതെ ആയിരുന്നു. അപ്പോൾ ഉള്ളിന്റെ ആഴങ്ങളിൽ നിന്നെവിടെയോ കുസൃതി കോഞ്ചൽ എന്റെ കാതുകളിൽ വന്നലച്ചു, അടുക്കളയിൽ ഉമ്മ വറുത്തുകോരിയ നെയ്മുറുക്കിന്റെ വാസന മൂക്ക്തുളച്ചപ്പോൾ ഇതുവരെ ഒരു തോട്ടി കൊണ്ടുപോലും മാങ്ങ എടുത്തിട്ടില്ലാത്ത വാപ്പ തൊടിയിലെ മാവിൽ നിന്നും നിലം തൊടാത്ത നല്ല പുളിയുള്ള പച്ചമാങ്ങയുമായി കേറി വന്നപ്പോൾ, ഇന്നേവരെ അവൾ വീട്ടിൽ ഉണ്ടെന്നു മൈൻഡ് പോലും ചെയ്യാതിരുന്ന ഈ ഞാൻ പോലും അവളുടെ ബെഡും കിടക്ക വിരിയും തട്ടിക്കുടഞ്ഞപ്പോൾ ഞാൻ ഓർക്കുകയായിരുന്നു… “ഒരു സ്ത്രീ ഗർഭം ധരിക്കുമ്പോൾ, അവളോടൊപ്പം അവളുടെ കുടുംബവും ഗർഭം ധരിക്കുന്നു”.

അവളുടെ ഇഷ്ടങ്ങളൊക്കെ മാറിയിരിക്കുന്നു. പണ്ട് ഒരു പൊരിച്ച മീൻ ഞാൻ എടുത്തതിന് ഈ വീട് ഇളക്കിമറിച്ചവളാണ്, ഇന്ന് അവളുടെ പ്ലേറ്റിലെ പൊരിച്ച മീൻ ഒക്കെ എനിക്ക് തന്നിട്ട് സ്നേഹത്തോടെ നെറുകയിൽ തലോടിയത്ം… കണ്ണുനിറഞ്ഞത് ചിക്കന്റെ എരിവ് കൊണ്ടാണ് എന്ന് പറഞ്ഞെങ്കിലും പറഞ്ഞത് കള്ളമാണെന്ന് അവൾക്കും മനസ്സിലായത് കൊണ്ടായിരിക്കും അവളുടെ കണ്ണും നിറഞ്ഞത്. ഊണ് കഴിഞ്ഞ് വീടൊന്ന് മയങ്ങിയപ്പോൾ ഞാൻ വടക്കേപ്പുറത്തേക്ക് വെറുതെ കാറ്റ് കൊള്ളാൻ ഒന്ന് ഇറങ്ങി. അപ്പോഴാണ് ഉമ്മച്ചി നായക്ക് ചിക്കൻ കറിയും കൂട്ടി ചോറ് കൊടുക്കുന്നത് കണ്ടത്. ഈ ഉമ്മച്ചിക്ക് എന്തു പറ്റി?

Leave a Reply