`

ഏതൊരാളും ഇത് കേട്ടാൽ പൊട്ടിക്കരഞ്ഞു പോകും.

മല്ലൂസ് സ്റ്റോറിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം. രചന സ്നേഹപൂർവ്വം കാളിദാസൻ. വീടിൻറെ മുറ്റത്ത് ആൾക്കൂട്ടത്തിന്റെ ഇടയിൽ ആംബുലൻസ് വന്നു നിന്നപ്പോഴാണ് പ്രകാശനെ ആരോ തട്ടി വിളിച്ചത്. അവളുടെ ശവശരീരം ബന്ധുക്കൾ ചേർന്ന് എടുത്തുകൊണ്ടുവന്ന് ഉമ്മറത്ത് കിടത്തി ഉച്ചത്തിലുള്ള കാര്യത്തിലും നിലവിളിയും ഒന്നും അവൻ കേട്ടില്ല. അവൻ പതിയെ അവിടെ നിന്നും എഴുന്നേറ്റു അവളുടെ ശവശരീരത്തിന്റെ അടുത്തേക്ക് നടന്നു. തന്നെ ഒരുപാട് സ്നേഹിച്ചവൾ .കീർത്തി…അവൻ അവളുടെ അടുത്ത് ഇരുന്നു അവളുടെ മുഖത്ത് കൈകൾ കൊണ്ട് തലോടി.. അമ്മയുടെ മടിയിൽ കരഞ്ഞു തളർന്ന് ഉറങ്ങുന്ന മക്കളെ അവൻ നോക്കി.

   

ചുറ്റുമുള്ളവരിൽ അവൻ കണ്ണുകൾ ഓടിച്ചു എല്ലാവരും പ്രകാശിനെ നോക്കി. അവന് ഒന്ന് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു. ഇനി ആരെങ്കിലും കാണാനുണ്ടോ.. ബോഡി എടുക്കാൻ പോവാണ് എന്ന് ഒരാൾ വിളിച്ചുപറഞ്ഞു. അത് കേട്ടതും അവൻ കൂടുതൽ അവളിലേക്ക് ചേർന്നിരുന്നു. കുറച്ചുപേർ ചേർന്ന് അവളുടെ ബോഡി എടുക്കാൻ തുടങ്ങിയപ്പോൾ അവൻ അവരെ തടഞ്ഞു. വേണ്ട ആരും അവളെ തൊടേണ്ട… അവൾ ഉറങ്ങട്ടെ.. അതുവരെ പിടിച്ചുനിന്ന പ്രകാശൻ പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞു.

മതി നീ കരഞ്ഞത്… ജീവനോടെയുള്ളപ്പോൾ അവൾക്ക് ഒരു വിലയും കൊടുക്കാത്ത നീ ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നത്. കീർത്തിയുടെ അച്ഛൻ പ്രകാശനെ നോക്കി ദേഷ്യപ്പെട്ട് കൊണ്ട് പറഞ്ഞു. അതു കേട്ടതും പ്രകാശ് തലകുനിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു. ശവസംസ്കാരം കഴിഞ്ഞ ആളുകളെല്ലാം പ്രകാശ് അവളെ ദഹിപ്പിച്ച സ്ഥലത്ത് തന്നെ നിന്നു. അവനിൽ അവളുടെ ചിന്തകൾ ഉണർന്നു. കീർത്തി… ഒരു പാവം നാട്ടിൻപുറത്തുകാരി വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലെങ്കിലും നല്ലൊരു വിവാഹജീവിതം അവളുടെ സ്വപ്നമായിരുന്നു.

Leave a Reply