മോഹൻലാലിൻറെ അഭിനയത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ് . മോഹൻലാലിന്റെ അഭിനയ ജീവിതത്തിന്റെ സുവർണ്ണ കാലഘട്ടം ആരംഭിക്കുന്ന സമയം മുതൽ ഷാജി കൈലാസുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. ഇരുവരും ഒരേ കോളേജിലാണ് പഠിച്ചത്. കോളേജിൽ പഠിക്കുമ്പോൾ മോഹൻലാലിനെ ആദ്യമായി കണ്ട ഓർമ്മ പങ്കുവയ്ക്കുക ആണ് ഒരു അഭിമുഖത്തിൽ ഷാജി കൈലാസ് . കോളേജിൽ കയറുമ്പോൾ ഞങ്ങളൊക്കെ എസ്എഫ്ഐ. ക്കാർ ആണ്. അവിടെ ഭരിക്കുന്നത് എസ്എഫ്ഐ ആണ്. അപ്പോൾ റവല്യൂഷൻ എന്നൊക്കെ പറഞ്ഞു നടക്കുകയാണ്ം ഞാൻ പഠിച്ച കോളേജിന്റെ ത്രില്ലടിക്കണമെങ്കിൽ എസ്എഫ്ഐ ആകണം എന്നതാണ്.
മറ്റൊരു കാര്യം. വീട്ടിനടുത്തും ഡിവൈഎഫ്ഐ യിലും ഉണ്ടായിരുന്നു. കോളേജിൽ ചെയ്യുമ്പോൾ അവർ എൻറെ കയ്യിൽ പ്രത്യേകം കത്തോക്കെ തന്നു വിട്ടു ഈ സഖാവിനെ പ്രത്യേകം ശ്രദ്ധിക്കണം എന്ന്. കോളേജിൽ പിന്നെ പോസ്റ്ററുകൾ ഒക്കെ ഞാൻ എഴുതുന്നുണ്ട് അങ്ങനെ പോകുന്ന സമയത്ത് ഒരു വലിയ ജാഥയുടെ പുറകിൽ മോഹൻലാൽ പോകുന്നത് ഞാൻ കണ്ടു. അന്ന് അദ്ദേഹത്തിന്റെ നാടകം ഒക്കെ ഞാൻ കാണാറുണ്ട്. ക്ലാസ്സ് കട്ട് ചെയ്തു നടക്കുന്ന ഗ്യാങ്ങിലാണ് മോഹൻലാൽ.
പിന്നെ സെക്രട്ടറിയേറ്റിന്റെ മുൻപിലൊക്കെ കാണാം. ഞാൻ ക്ലാസ്സിൽ പോയി തിരിച്ചു വരുന്ന സമയത്ത് അദ്ദേഹത്തെ അവിടെ കാണാം. ഷാജി കൈലാസ് പറയുന്നത് ഇങ്ങനെ ബാലു ചേട്ടൻറെ കൂടെ വർക്ക് ചെയ്യാൻ പോയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി സിനിമയിൽ കാണുന്നത്. വാ കുരുവി വരു കുരുവി എന്ന ചിത്രമായിരുന്നു അന്ന് ലാൽ ഭയങ്കര ബിസിയായിരുന്ന സമയമാണ്. 33 സിനിമകൾ ചെയ്തിട്ടുണ്ട്.