മല്ലൂസ് സ്റ്റോറിയിലേക്ക് സ്വാഗതം. രചന ഉനീസ് സ്പിൻ ബഷീർ. ഇത് കുറച്ചു ഓവറാട്ടാ കണ്ണാ.. ഇതിന് മാത്രം അവൾ നിന്റെ ആരാ.. കൂട്ടുകാരിയോ? കൂടപ്പിറപ്പോ വല്ലതും ആണോ? ഭാര്യയാണോ? അതൊക്കെ പോട്ടെ അറ്റ്ലീസ്റ്റ് അയൽവക്കത്തുള്ള എങ്കിലും ആണോ പിന്നെ എന്താ നിനക്ക് ഇത്ര ധണ്ണം. ഇവിടെനിന്നോ വന്നു.. കുറച്ചുകാലം നിൻറെ വീട്ടിൽ താമസിച്ചു. ഇപ്പോൾ തിരിച്ചുപോയി അത്രയല്ലേ ഉള്ളൂ. അവൾ ഇപ്പോൾ നിങ്ങളെയൊന്നും ഓർക്കുന്നു കൂടി ഉണ്ടാക്കുകയില്ല. അല്ലേൽ മാസം രണ്ട് കഴിഞ്ഞില്ലേ പോയിട്ട് ഇതുവരെ നിന്നെ ഒന്ന് വിളിക്കാൻ തോന്നിയോ.
അവൾക്ക്. പോട്ടെ അഞ്ചുകൊലം സ്വന്തം മോളെ പോലെ സ്നേഹിച്ച നിൻറെ അമ്മയെങ്കിലും വിളിച്ചോ അവൾ… ഇല്ലാലോ? അതാ ഞാൻ പറഞ്ഞത് അവൾ എല്ലാം മറന്നു പുതിയ ജീവിതം ആസ്വദിക്കാൻ തുടങ്ങിക്കണും. നീ വെറുതെ ഇവിടെ കിടന്നിട്ട് ടെൻഷൻ ആയിട്ട് ഒരു കാര്യവുമില്ല.. ഹരി ഒന്ന് നിർത്തി എന്നെ നോക്കി. നിനക്ക് ഇവിടെ എസ്ഐ ആയി പോസ്റ്റിംഗ് കിട്ടിയതിന്റെ സന്തോഷത്തിൽ രണ്ടെണ്ണം അടിക്കാൻ ആണ് ഈ രാത്രിയിൽ അമ്മയുടെ കണ്ണുവെട്ടിച്ച് ഞാൻ വന്നത്. അപ്പോഴാണ് അവൻറെ സെൻറി ഷോ..
കളയാടാ… വന്നില്ലെങ്കിലും ഏറ്റവും അർഹതയുള്ള ആൾ തന്നെയല്ലേ അവളെ കൊണ്ടുപോയത്. ഈ ഭൂമിയിൽ അവളെ സംരക്ഷിക്കാൻ ഏറ്റവും യോഗ്യൻ. അവളുടെ അച്ഛൻറെ അനിയൻ തന്നെയല്ലേ.. പിന്നെന്താ.. അവർ ഒരേ ചോരയല്ലേ… നീ അതൊക്കെ കളഞ്ഞേ എന്നിട്ട് ഒറ്റ വലിക്ക് ഇതങ്ങ് കുടിച്ചെ… ഒരെണ്ണം അകത്ത് ചെന്നാൽ നിൻറെ സകല ഏനക്കേടും മാറും. അവന്റെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി ചുണ്ടോട് അടുപ്പിക്കുമ്പോഴും ചിന്ത മുഴുവൻ അവളെ കുറിച്ച് ആയിരുന്നു.