മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന മുത്തു മുത്തു. എൻറെ സ്കൂൾ ജീവിതം ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവ കഥ. വീട്ടിൽ മക്കളിൽ ഇളയവനായ എനിക്ക് അന്നൊന്നും വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. പഠിക്കാൻ മിടുക്കൻ എന്ന പേരും നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നത് സത്യമായിരുന്നു. ഉച്ചയ്ക്ക് ബലടിച്ചാൽ ഭക്ഷണം കൊണ്ട് ഞാൻ സ്കൂളിൻറെ പൂമരച്ചുവട്ടിൽ പോയണ് കഴിക്കാൻ ഇരിക്കുക കാരണം മറ്റുള്ള കുട്ടികളുടെ കൂടെ കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. ഒരുനാൾ ഞാൻ ബെല്ലടിച്ചപ്പോൾ ഭക്ഷണ പാത്രവും എടുത്ത് പൂമരച്ചുവട്ടിൽ പോയി ഇരുന്നു കഴിക്കാൻ വേണ്ടി പാത്രം തുറന്ന ഉടനെ ഒരുപാട് പെൺകുട്ടി മുന്നിൽ വന്നു എന്നെയും നോക്കിനിൽക്കുന്നു.. എനിക്ക് ആകെ ദേഷ്യം വന്നു.. മുഖത്തുനോക്കി നിൽക്കുന്ന അവളുടെ കണ്ണുകൾ എൻറെ പാത്രത്തിലായിരുന്നു.
അല്പം ദേഷ്യത്തോടെ ഞാൻ പോ പെണ്ണ്… എന്ന് പറഞ്ഞു. അതുകേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു… എനിക്ക് അല്പം പേടി തോന്നി. എന്താ… എന്തിനാ കരയുന്നത്? ഞാൻ ചോദിച്ചു. കീറിയ തട്ടം, കീറിയ ഭാഗം മറച്ചുപിടിച്ച് കൊണ്ട് അവൾ പറഞ്ഞു, ഇത്തിരി ചോറ് തരുമോ…. കേട്ടപ്പോൾ വല്ലാത്ത ഒരു അവസ്ഥ… എവിടെയോ ഒരു വേദന അനിയത്തി ഇല്ലാത്ത എനിക്ക് അവളിൽ ഒരു അനിയത്തിയെ കാണാൻ വഴിയൊരുക്കി. പോയി പാത്രം എടുത്തു വാ…
ഞാൻ പറഞ്ഞു. അത് കേട്ട് അവൾ ഉത്സാഹത്തോടെ ഓടിപ്പോയി. ആ ഓട്ടം കണ്ടപ്പോൾ അവളുടെ അവസ്ഥ അറിയണമെന്ന് തോന്നി. എന്നിലെ അഹങ്കാരം അലിഞ്ഞു പോയതുപോലെ. അവൾ മടങ്ങിയെത്തി കയ്യിൽ വലിയ രണ്ട് ഇല. ഉപ്പിലാ പൊടിതെന്നി എന്ന മരത്തിൻറെ ഇല. അവൾ അത് നിലത്ത് വിരിച്ചു. ഞാൻ അതിൽ ചോറ് ഇട്ടുകൊടുക്കേണ്ട താമസം ഒരു ചൊറുച്ചിരിയോടെ ആർത്തിയോടെ വാരികഴിക്കാൻ തുടങ്ങി. കൈ തട്ടി ഇലകീറി വിരലുകൾ മണ്ണിൽ പതിയുന്നത് ഞാൻ കണ്ടു. ചോറ് കിട്ടിയപ്പോൾ അവളുടെ ആർത്തി കണ്ടപ്പോൾ ഒരു കുഞ്ഞു തുള്ളി എൻറെ കണ്ണിൽ നിന്നും അടർന്നുവീണു. ഞാൻ പതിയെ ചോദിച്ചു രാവിലെ നീ എന്താണ് കഴിച്ചത്.
ഇന്നലെ രാത്രി കഞ്ഞി കുടിച്ചു ഉമ്മാക്ക് പനിയാണ് അപ്പോൾ ഉമ്മാൻറെ കഞ്ഞി കൂടി എനിക്ക് തന്നു. ഇന്ന് മതസയിൽ പോയി വന്നപ്പോൾ ഒന്നും ഉണ്ടായിരുന്നില്ല. സ്കൂൾ വിട്ട് ചെല്ലുമ്പോൾ ഉണ്ടാകും എന്ന് പറഞ്ഞു. ഉപ്പാക്ക് പണിയില്ല കടയിൽ നിന്നും കടം തരില്ല എന്നാണ് പറഞ്ഞത്. അവൾ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു നിർത്തി. പേര് ചോദിച്ചപ്പോൾ സാമിറ എന്നാണ് എന്ന് അൽപ്പം നാണത്തോടെ പറഞ്ഞു. ബാക്കി ചോറ് കൂടി അവൾക്ക് കൊടുക്കാൻ ശ്രമിച്ചപ്പോൾ, വേണ്ട… ഇക്ക കഴിച്ചോ… എന്ന അവളുടെ സ്നേഹത്തോടെയുള്ള മറുപടി. ആ ഇക്ക എന്ന് വിളി അവൾ ആ നിമിഷം എന്റെ അനിയത്തി കുട്ടിയായി മാറുക ആയിരുന്നു.