മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന ഉന്നീസ് ബിൻ ബഷീർ. രണ്ടാമത് ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കാനോ… സാഫിയ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെ ഇക്കാ മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്. എൻറെ മനസ്സാക്ഷി അതിനു സമ്മതിക്കോ പിന്നെ…. ജീവിതകാലം മുഴുവൻ ഇങ്ങനെ ജീവിച്ചു തീർക്കാൻ ആണോ നീ ഉദ്ദേശിക്കുന്നെ. നോക്ക് ഷാനു, നീ ഇപ്പോഴും ചെറുപ്പമാണ് . മുന്നിൽ ഒത്തിരി ജീവിതം ഇനിയുമുണ്ട്. അത് ജീവിച്ചു തീർക്കാനുള്ളതാണ് അല്ലാതെ… സഫിയ നല്ല പെണ്ണാ.. എപ്പോഴും നിൻറെ സന്തോഷം മാത്രം ആഗ്രഹിക്കുന്നവൾ. അതുകൊണ്ടുതന്നെ അവൾ ഇതും സമ്മതിക്കും. നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം അവളെ. ഇതും പറഞ്ഞ് ഇക്ക അവൾ കിടക്കുന്ന റൂമിലേക്ക് പോയി. എട്ടുമാസം മാത്രമേ ആയുള്ളൂ സഫിയ എൻറെ ജീവിതത്തിലേക്ക് വന്നിട്ട്. ആ കുറച്ച് കാവിയളവിൽ തന്നെ കുടുംബത്തിൽ എല്ലാവർക്കും പ്രിയപ്പെട്ടവളായി അവൾ. എനിക്ക് ഉത്തമ ഭാര്യയായി. ഉമ്മയില്ലാത്ത എനിക്ക് ഒരു ഉമ്മയുടെ വാത്സല്യം തന്നു. എന്നെ എല്ലാം മറന്ന് സ്നേഹിച്ചു.
പക്ഷേ… ഒരു തലകറക്കം അത്രയേ ഉണ്ടായുള്ളൂ. ഷാനു നീ പെട്ടെന്ന് സിറ്റി ഹോസ്പിറ്റലിലേക്ക് വന്നേ… സഫിയ ഒന്ന് തലകറങ്ങി വീണു എന്ന ഇക്കയുടെ ഫോൺ വന്നതും ഞാൻ ഓടി കിതച്ച് ആശുപത്രിയിലെത്തി. അപ്പോഴാണ് അറിയുന്നത് ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞു മാലാഖ വരുന്നതിന്റെ അടയാളം ആയിരുന്നു അതെന്ന്. ഞാനൊരു ഉപ്പയാവാൻ പോകുന്നു എന്ന് സന്തോഷം കൊണ്ട് മതിമറന്ന നിമിഷം. അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ചുണ്ടമർത്തി അവളെ കൊഞ്ചിച്ചും ലാളിച്ചും ശകാരിച്ചു ആദ്യ രണ്ടുമാസം പോയത് അറിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് എന്നെ തേടി വീണ്ടും ഇക്കയുടെ ഫോൺ കോൾ വരുന്നത്.
സഫിയക്ക് പിന്നെയും ഒരു തലകറക്കം, കേട്ടമാത്രയിൽ ഓടിച്ചെന്നെത്തിയത് ഇനിയൊരിക്കലും എഴുന്നേൽക്കാൻ കഴിയാത്ത ആഴത്തിലേക്ക് സഫിയ വീണ് പോയതും വിടരും മുന്നേ പൊലിഞ്ഞുപോയ എൻറെ മാലാഖ കുട്ടിയുടെ മരണവാർത്തയിലേക്കുമായിരുന്നു. ഭൂമി തലയ്ക്കിഴെ മറയുന്ന പോലെ തോന്നി എനിക്ക്. പക്ഷേ അപ്പോഴും ഞാൻ തളർന്നില്ല സഫിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ചിന്ത മാത്രമായിരുന്നു അപ്പോൾ എനിക്ക്. ചികിത്സയും പ്രാർത്ഥനയുമായി ദിവസങ്ങൾ കഴിഞ്ഞുപോയി. രോഗം അറിയാതെ ഡോക്ടറും മരുന്നുകളും പരാജയപ്പെട്ടപ്പോൾ കൊണ്ടുചെല്ലുന്ന ഹോസ്പിറ്റലുകൾ എല്ലാം അവളെ കയ്യൊഴിഞ്ഞു. അങ്ങനെയിരിക്കുകയാണ് അവളുടെ കൂടെ പഠിച്ച ഡോക്ടർ ശീതളിനെ കാണുന്നത്. അവരിലൂടെ അവൾക്ക് ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങിയെങ്കിലും അതൊന്നും അവളെ ഒരിക്കലും എഴുന്നേറ്റ് നടത്താൻ ആകുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു.