മോഹൻലാൽ ശ്രീനിവാസൻ ഈ കൂട്ടുകെട്ട് മലയാളികൾക്ക് സമ്മാനിച്ചത് പ്രിയപ്പെട്ട ഒട്ടേറെ സിനിമകളും കഥാപാത്രങ്ങളും ആണ്. രോഗവസ്ഥയെ മറികടന്ന ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസന്റെ കവിളിൽ ചുംബിക്കുന്ന മോഹൻലാലിൻനെ കഴിഞ്ഞദിവസം വീഡിയോകളിൽ നമ്മൾ കണ്ട് സൈബർ ലോകം തന്നെ നിറച്ചിരുന്നു. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നിമിഷമായി മാറിയ സംഭവമായിരുന്നു അത്. യുവതാരങ്ങളും രാഷ്ട്രീയ നേതാക്കളും അടക്കം ചിത്രം പങ്കുവെച്ച് ദാസനേയും വിജയനേയും ഓർമ്മിച്ച് കുറിപ്പുകളും പങ്കുവെച്ചിരുന്നു. ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചിത്രം എന്ന നിലയിലാണ് ശ്രീനിവാസന്റെ മക്കളായ വിനീത് ശ്രീനിവാസനും ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
താര സംഘടനയായ അമ്മയും മഴവിൽ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവിൽ എന്റർടൈൻമെന്റ് അവാർഡ് 2022 ന്റെ വേദിയിൽ ദീർഘകാലമായുള്ള രോഗാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ശ്രീനിവാസനെ സ്നേഹചുംബനം നൽകി മോഹൻലാൽ സ്വീകരിച്ചത്. മലയാളികൾ എന്നും ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ദാസനും വിജയനും കൂട്ടുകെട്ട് ഒരുമിച്ച് വേദിയിലെത്തിയത് ആരാധകർ ഒന്നടങ്കം ഏറ്റെടുത്തു. പ്രമുഖ താരങ്ങൾ ഉൾപ്പെടെ ലക്ഷക്കണക്കിന് മലയാളികൾ ആണ് ഈ സ്നേഹ മുഹൂർത്തം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
കോവിഡിന് ശേഷം മലയാള സിനിമയിലെ വൻതാര നിര അണിനിരന്ന പ്രൗഢഗംഭീരമായ ഷോയാണ് മഴവിൽ എന്റർടൈൻമെന്റ് 2022 എന്ന പേരിൽ സംപ്രേഷണത്തിന് ഒരുങ്ങുന്നത്. ഒരു മാസം നീളുന്ന പരിശീലന ക്യാമ്പിൽ നൃത്തവും സംഗീതവും സ്കിറ്റുകളും എല്ലാം ഒരുങ്ങുന്നുണ്ട്. കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ ആയി നടന്നാ ക്യാമ്പിന് താര സംഘടന തന്നെ നേതൃത്വം നൽകി.