നമസ്കാരം കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ പോലീസിൻറെ പിടിയിലായി. എച്ച്ഐവി പോസിറ്റീവായ ചെറുപ്പക്കാരൻ അറസ്റ്റിൽ ആയത് വിചിത്രവും അസാധാരണവുമായ ഒരു കാരണത്താലാണ്. ഇയാളല്ല കേവലം 15 വയസ്സു പ്രായം മാത്രമുള്ള കാമുകിയാണ് ഈ ചെറുപ്പക്കാരന്റെ അറസ്റ്റിന് ഇടവരുത്തിയത്. എന്തിനാണ് ഈ ചെറുപ്പക്കാരൻ അറസ്റ്റിലായത് എന്ന് അറിഞ്ഞാൽ ആരും ഞെട്ടും. എച്ച്ഐവി പോസിറ്റീവായ ഈ യുവാവിന്റെ രക്തം സിറിഞ്ചിൽ കുത്തിയെടുത്ത് സ്വന്തം ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു 15 വയസ്സ് മാത്രം ഉള്ള കാമുകി.
വീട്ടുകാർ ആരും അറിയാതെ ആയിരുന്നു ഈ സാഹസം. സംഭവം പുറത്തുവന്നതോടെ പോലീസ് പെൺകുട്ടിയെ മെഡിക്കൽ നിരീക്ഷണത്തിൽ ആക്കിയിരിക്കുകയാണ്. ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അസമിൽ സുവൽ കുച്ചി ജില്ലയിലാണ് സംഭവം നടന്നത് . 15 വയസ്സുകാരിയായ പെൺകുട്ടിയും മൂന്നു വർഷം മുൻപ് ആണ് സ്തോലക്ക് അടുത്തുള്ള ഹജോ നിവാസിയായ ഈ ചെറുപ്പക്കാരനുമായി പ്രണയത്തിൽ ആയത് എന്ന് പോലീസ് പറയുന്നു.
ഫേസ്ബുക്ക് വഴിയാണ് ഇയാളെ ഈ പെൺകുട്ടി പരിചയപ്പെട്ടത്. അന്നുമുതൽ കട്ട പ്രണയത്തിലായിരുന്നു പെൺകുട്ടി. പലപ്രാവശ്യം പെൺകുട്ടി ഈ ചെറുപ്പക്കാരന്റെ കൂടെ വീട് വിട്ട് ഇറങ്ങിപ്പോയി. അന്നൊക്കെ രക്ഷിതാക്കൾ കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വരികയും ചെയ്തു എന്നാൽ ഇത്തവണ മുൻപൊരിക്കലും ചെയ്യാത്ത കടുംകൈക്കാണ് പെൺകുട്ടി മുതിർന്നത്. എച്ച്ഐവി പോസിറ്റീവ് ആണെന്ന് അറിഞ്ഞ പെൺകുട്ടി അവനെ തനിച്ചു മരണത്തിലേക്ക് വിടേണ്ട എന്ന തീരുമാനത്തിലാണ് ഈ കടുംകൈ ചെയ്തത്.