`

ചെറിയ മകനെ ഉപേക്ഷിച്ചു രണ്ടാമത് കല്യാണം കഴിച്ച അമ്മയ്ക്ക് സംഭവിച്ചത്.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന സജി തൈപ്പറമ്പ്. കല്യാണസാരി മാറിയുടുക്കാൻ ഡ്രസ്സിംഗ് റൂമിലേക്ക് കയറിയ ഇന്തുമാലയെ ഏറെ നേരമായിട്ടും കാണാതെ ഇരുന്നപ്പോൾ ശ്യാം സുന്ദർ കതകിൽ മുട്ടി വിളിച്ചു. ഇന്തു… കഴിഞ്ഞില്ലേ.. നിമിഷങ്ങൾ കഴിഞ്ഞ് കതകുതുറമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് അയാൾ കണ്ടു. എന്തു പറ്റിയെടോ… താനെന്താ കരയുകയായിരുന്നോ.,. ഏയ്…ഞാൻ മിനുക്കുട്ടന്റെ കാര്യം ഓർത്തപ്പോൾ സങ്കടം വന്നതാ.. അതിന് അവൻ നിന്റെ അമ്മയുടെ കൂടെയല്ലേ നിൽക്കുന്നത് പിന്നെ എന്താ പ്രശ്നം. അതിന് ഇനി എത്രനാൾ..

   

അമ്മയ്ക്ക് പ്രായമേറിയ വരികയല്ലേ… അമ്മയ്ക്ക് എന്തിനാ സംഭവിച്ചാൽ പിന്നെ എൻറെ മകൻ തനിച്ചാവില്ലേ.ഹോ… അത് അപ്പോൾ അല്ലേ ഇന്ദു അന്നേരം നമുക്ക് എന്തെങ്കിലും വഴി നോക്കാം. അപ്പോഴെങ്കിലും എൻറെ മോനെ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നോട്ടെ ശ്യാമേട്ടാ… അവൾ പ്രതീക്ഷയോടെ അവൻറെ മുഖത്തേക്ക് നോക്കി. ഇന്ദു നമ്മൾ തമ്മിലുള്ള എഗ്രിമെൻറ് നീ മറന്നോ?.. വിധവയായ നിൻറെ അടുത്തേക്ക് ഞാൻ കല്യാണ ആലോചനയും ആയി വന്നപ്പോൾ നിനക്ക് ഏഴു വയസ്സുള്ള ഒരു മോൻ ഉണ്ടെന്ന് അറിഞ്ഞു പിന്മാറിയത് ആയിരുന്നു. അപ്പോൾ നിൻറെ അമ്മയാണ് പറഞ്ഞത് മിനുക്കുട്ടന്റെ കാര്യങ്ങൾ നിന്റെ അമ്മ നോക്കിക്കൊള്ളാം എന്നും നമ്മുടെ ജീവിതത്തിൽ ഒരിക്കലും അവൻ ഒരു ബാധ്യതയായി തീരില്ലെന്നും…

അയാളുടെ മുഖത്തേ ചിരി മാഞ്ഞു അത് ശരിയാണോ ശ്യാമയേട്ടാ… അമ്മയുടെ കാലശേഷമാണ് വഴിയാധാരം ആകരുത് എന്ന സ്വാർത്ഥ ചിന്തയായിരിക്കാം അമ്മയെ കൊണ്ട് അങ്ങനെ പറയിച്ചത്. ഹാർട്ട് പേഷ്യന്റ് ആയ അമ്മയുടെ വാക്കുകൾ ധിക്കരിക്കാൻ എനിക്കും കഴിഞ്ഞില്ല അവൾ കുറ്റബോധത്തോടെ നിന്നു. ഇന്ദു… കല്യാണമേ വേണ്ട എന്ന് പറഞ്ഞു ഇത്ര നാളും നടന്ന ഞാൻ ഒടുവിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചത് അപ്രതീക്ഷിത മായിട്ടുള്ള അമ്മയുടെ മരണവും അതേത്തുടർന്നുള്ള ഒറ്റപ്പെടലുമാണ്. ബന്ധുക്കൾ ഒക്കെ ചേർന്ന് നിർബന്ധം തുടങ്ങിയപ്പോൾ ഞാനും പിന്നെയും മടിച്ചില്ല അപ്പോഴേക്കും പ്രായം 45 കഴിഞ്ഞിരുന്നു. ഒരു പരിമിതി ഉള്ളതുകൊണ്ടാണ് പുണർ വിവാഹത്തിന് ഒരുങ്ങുന്ന സ്ത്രീയെ അന്വേഷിച്ചതും. ഇന്ദുവിനെ കണ്ടു ഞാൻ ഇഷ്ടപ്പെട്ടതും.

Leave a Reply