`

കാർത്തി മോഹൻലാലിനെ കുറിച്ച് പറഞ്ഞത് ആരാധകർക്ക് ഇഷ്ടമായി

കഴിഞ്ഞ ദിവസമായിരുന്നു തമിഴ് താരമായ കാർത്തി തൻറെ പുതിയ ചിത്രമായ ഇരുമൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയത് അപ്പോൾ ആ ചടങ്ങിൽ കാർത്തി പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയകളിൽ വൈറലായതും. അത് മോഹൻലാൽ ആരാധകർക്ക് വിലരീതിയിൽ ഇഷ്ടപ്പെടുകയും ചെയ്തു. സ്പടികം സിനിമയിലെ ആടുതോമയുടെ കഥാപാത്രം ഇരുമൻ ചിത്രത്തിൻറെ ലുക്കിന് പ്രചോദനമായി എന്ന് കാർത്തി പറയുകയുണ്ടായി ചിത്രത്തിലെ ആടുതോമയുടെ റേ ബാൻ ഗ്ലാസ് കണ്ടിട്ടാണ് ഇരുമനിലെ കഥാപാത്രത്തിന് കണ്ണട വെച്ചത് എന്നും മലയാളത്തിൽ ചിത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് സ്പടികം എന്നും ആണ് കാർത്തി പറഞ്ഞത്.

   

ഇരുമൻ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരുവനന്തപുരത്ത് വച്ച് നടന്ന വാർത്ത സമ്മേളനത്തിലാണ് താരം പുതിയ സിനിമയെ കുറിച്ച് സംസാരിച്ചത്. മലയാള സിനിമ വലിയ പ്രചോദനമാണ് എന്നും റിയലിസ്റ്റിക് കഥകൾ മലയാളം സിനിമയിലെ കഥാപാത്രങ്ങളിലും എഴുത്തിലും കാണാൻ സാധിക്കുമെന്നും കാർത്തി അഭിപ്രായപ്പെട്ടു. ഒരു കൊമേഷ്യൽ ചിത്രം ഒരുക്കിയാലും അതിൽ യാഥാർത്ഥ്യത്തെ കൊണ്ടുവരാൻ മലയാള സിനിമ ശ്രമിക്കാറുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

ചിത്രത്തിൽ പ്രകാശ് രാജ് ആണ് എൻറെ അച്ഛനും വില്ലനും ആ കോമ്പോ എന്നെ ഓർമ്മിപ്പിച്ചത് സ്പടികം ചിത്രത്തിലെ മോഹൻലാൽ സാറിനെ തിലകൻ സാറിനെയും ആണ്. സ്പടികം തമിഴിലേക്ക് റീമേക്ക് ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും നേരത്തെ തന്നെ അത് ചെയ്തിട്ടുണ്ട്. ഇരുമൻ എന്ന കഥാപാത്രം പരുത്തിവീരൻ ചിത്രത്തിലെ കഥാപാത്രമായി സാദൃശ്യം ഉണ്ടായപ്പോൾ വ്യത്യസ്തത വേണമെന്ന് ആവശ്യത്തിലാണ് സ്പടികത്തിലെ റേ ബാൻ ഗ്ലാസ് ഓര്‍മ്മ വന്നത്. അതിലെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഇരുമന്നിൽ ഞാനും റൈബാൻ ഗ്ലാസ് വെച്ചത്. ഒരു ആക്ഷൻ എന്റർടൈനർ ആണ് ഇരുമൻ.

Leave a Reply