`

ആ സംഭവം സിനിമയാകുന്നു. ആ സിനിമയിൽ മോഹൻലാൽ പോലീസ് ആകുന്നു.

ആരാധകരെയും സിനിമ പ്രേമികളെയും ഒക്കെ ഞെട്ടിക്കുന്ന ഒരു വാർത്ത തന്നെയാണ് ഇന്ന് പുറത്തുവന്നത്. കഴിഞ്ഞദിവസം ഇതിനെ കുറിച്ചുള്ള ചില സൂചനകളും പരാമർശങ്ങളും നടന്നെങ്കിലും അത് ഇങ്ങനെയൊക്കെ വന്ന് സംഭവിക്കുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു. എന്നാൽ ഇത് സംഭവിച്ചിരിക്കുകയാണ്.

   

15 വർഷം മുൻപ് കേരളത്തേ നടുക്കിയ ബാങ്ക് കവർച്ചയിലെ പ്രതികളെ തേടി കേരള പോലീസ് 56 ദിവസം നടത്തിയ സാഹസിക അന്വേഷണം 16 അംഗ പോലീസ് സംഘത്തിന് ഉറക്കമില്ലാത്ത രാത്രികൾ. രാജ്യത്തെ അഞ്ച് നഗരങ്ങളിൽ തിരിച്ചെത്തിൽ. ഇടയ്ക്കിടെ അന്വേഷണസംഘത്തിൽ ഉള്ളവർക്ക് മാറ്റം. അന്വേഷണ സംഘത്തലവന്റെ നിശ്ചയദാർഢ്യവും സഹപ്രവർത്തകൻ്റെ സാഹസികതയും വിജയം കണ്ടു. സിനിമ കഥയെ വെല്ലുന്ന സംഭവങ്ങൾ സിനിമയാവുകയാണ്. സിനിമ കഥയെ വെല്ലുന്ന സംഭവങ്ങൾ സിനിമയാവുകയാണ്.

2007 ലെ പുതുവത്സര തലേന്ന് മലപ്പുറം ചേനംബ്ര ബാങ്കിൽ കവർച്ച നടത്തി 80 കിലോ സ്വർണവും 25 ലക്ഷം രൂപയും ആയി രക്ഷപ്പെട്ട നാല് അംഗ സംഘത്തെ പിടികൂടിയ ചരിത്രമാണ് സിനിമയാകുന്നത്. അന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയത് ഐപിഎസ് ഓഫീസറായ പി വിജയൻ. വെള്ളിത്തിരയിൽ വിജയൻ ആകുന്നത് സൂപ്പർതാരം മോഹൻലാലും. കവർച്ച തലവൻ ബാബു ആയി ഫഹദ് ഫാസിലും എത്തും മലയാളത്തിൽ മാത്രമല്ല തമിഴിൽ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ ഈ സിനിമ ഒരുക്കാൻ ഉള്ള ചർച്ചകൾ ചെന്നൈയിൽ പുരോഗമിക്കുകയാണ് ഇപ്പോൾ.

Leave a Reply