നാടോടിക്കാറ്റിന്റെ നാലാം ഭാഗം അച്ഛൻ എഴുതിയിട്ടുണ്ട് എന്ന വിനീത് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വലിയ വാർത്തകളായി പുറത്തുവരുന്നത്. കഴിഞ്ഞദിവസം ആയിരുന്നു മോഹൻലാലും ശ്രീനിവാസനും വീണ്ടും ഒന്നിച്ച് ഒരു വേദിയിൽ എത്തിയതും ശ്രീനിവാസനി മോഹൻലാലിൻറെ സ്നേഹ ചുംബനവും സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായി മാറിയത്. അതിനുശേഷം ആണ് നാടോടിക്കാറ്റുമായി ബന്ധപ്പെട്ട പുതിയ ഒരു റിപ്പോർട്ട് തന്നെ സോഷ്യൽ മീഡിയ വാർത്തകളിൽ നിറഞ്ഞതും. ഇവർ തമ്മിൽ ഒന്നിക്കാൻ കാത്തിരിക്കുകയാണ് എല്ലാ മലയാളികളും. മോഹൻലാലിന്റെയും ശ്രീനിവാസന സിനിമകൾ എന്നും വിസ്മയമാണ്.
അങ്ങനെ നാടോടിക്കാറ്റ് എന്ന ആ ചിത്രത്തിൻറെ അടുത്തൊരു ഭാഗത്തിനുവേണ്ടി കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് വിനീത് ശ്രീനിവാസിന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ ആരാധകരും അതിശയപ്പെട്ടു. മലയാള സിനിമയുടെ എക്കാലത്തെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ്. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ ആയിട്ടാണ് ദാസനെയും വിജയിനെയും ഇന്നും മലയാളികൾക്ക് ഹൃദയത്തിൽ ഒരു പ്രത്യേക ഇഷ്ടം കാത്തു സൂക്ഷിക്കുന്നുണ്ട്. ഏതു ശരാശരി മലയാളികൾക്കും മേക്കാലത്തും ഉൾക്കൊള്ളാവുന്ന കഥാപാത്രസൃഷ്ടിയായിരുന്നു ദാസന്റെയും വിജയന്റെയും.
നാടോടിക്കാറ്റിന് ശേഷം പട്ടണപ്രവേശത്തിലൂടെ അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിലൂടെയും വീണ്ടും ദാസനും വിജയനും മലയാളികൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിരുന്നു മൂന്ന് ചിത്രങ്ങളും മലയാളികൾ നെഞ്ചോട് ചേർത്ത് ഏറ്റെടുത്തിരുന്നു. കഴിഞ്ഞദിവസം താര സംഘടനയായ അമ്മയും മഴവിൽ മനോരമയും സംയുക്തമായി ചേർന്ന അവതരിപ്പിച്ച മഴവിൽ എന്റർടൈൻമെന്റ് നിശയിൽ മലയാളികളുടെ ഹൃദയം നിറച്ചുകൊണ്ട് ദാസനും വിജയനും വേദിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ കുറച്ചുകാലത്ത് ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു ശ്രീനിവാസന്റെ ഒരു ഇടവേളയ്ക്കു ശേഷമാണ് പുതിയ വേദിയിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത് ശാരീരികമായി വേറെ അവശതയിൽ കാണപ്പെട്ട ശ്രീനിവാസനെ വേദിയിലേക്ക് വിളിച്ച് പ്രിയ കൂട്ടുകാരൻ മോഹൻലാൽ സ്നേഹത്തോടെ ചുംബിച്ചപ്പോൾ സഹസ് ഒന്നാകെ എഴുന്നേറ്റ് നിറഞ്ഞ കയ്യടികൾ നൽകുകയായിരുന്നു.