`

പഠിപ്പിക്കുന്ന ടീച്ചർ പാവപ്പെട്ട കുട്ടിക്ക് വേണ്ടി ചെയ്തത്.

മല്ലൂസ് സ്റ്റോറിസിലേക്ക് സ്വാഗതം, രചന സിന്ധു കിഴക്കേ വീട്ടിൽ. നന്ദ ഗോപൻ സ്കൂളിൽ നിന്നും ഇറങ്ങുമ്പോൾ ഇത്തിരി വൈകിപ്പോയി. ഈ നാട്ടിലേക്ക് ട്രാൻസ്ഫർ ആയിട്ട് മൂന്നുമാസം കഴിഞ്ഞു. പ്ലസ് ടു മലയാളം അധ്യാപകനാണ്. ഭാര്യ ശ്രീദേവി യുപി സ്കൂളിലെ ടീച്ചറാണ്. ഈ മൂന്നുമാസം ഞാൻ ഇവിടെയും അവൾ നാട്ടിലുമായിരുന്നു. പിന്നെ അവളും ട്രാൻസ്ഫർ വാങ്ങിച്ച് ഇവിടേക്ക് പോന്നു. അവൾ ഇവിടെ വന്നിട്ട് ഒരാഴ്ചയാകാറായി ഈ നാടും ഇവിടുത്തെ ഗ്രാമീണ അന്തരീക്ഷവും അവൾക്ക് ഏറെ ഇഷ്ടപ്പെട്ടു. ഓരോ ദിവസവും അവൾക്ക് സ്കൂളിലെ പുതിയ വിശേഷങ്ങൾ പറയാൻ ഉണ്ടാകും.

   

സാധാരണ ഞാൻ ചെല്ലുമ്പോൾ അവൾ ഉമ്മറത്ത് കാത്തിരിക്കുന്നുണ്ടാവും. പാവം കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി ഇനിയും കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ അവൾക്ക് നല്ല വിഷമം ഉണ്ട് പുറത്ത് പ്രകടിപ്പിക്കുന്നില്ല എങ്കിലും. വീടിനു മുന്നിലെത്തിയതും അവളെ ഉമ്മറത്ത് കാണാതെ ബൈക്കിന്റെ ഫോൺ അടിച്ചു. എന്നിട്ടും ആളെ കാണാനില്ലല്ലോ.

ഇതെവിടെ പോയി.. ബൈക്കിൽ നിന്ന് ഇറങ്ങി അകത്തേക്ക് നടന്നു, ആളെ ഇവിടെ കാണുന്നില്ലല്ലോ അമ്പലത്തിലോ മറ്റോ പോകണമെങ്കിൽ ഒറ്റക്കൊന്നും പോകാറില്ലല്ലോ… ചിലപ്പോൾ എന്തെങ്കിലും പുസ്തകം എടുത്തു വടക്കേ പുറത്തെ മാവിൻ ചുവട്ടിൽ പോയി ഇരിക്കാറുണ്ട്. അവിടെ പോയി നോക്കുമ്പോഴേക്കും കക്ഷി അവിടെ ഇരിപ്പുണ്ട് എന്തോ ചിന്തയിൽ ആണല്ലോ കയ്യിൽ കുറച്ചു പേപ്പറുകളും ഉണ്ട് രണ്ടുവട്ടം ഉറക്കെ വിളിച്ചപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്. ഇയാൾ ഈ ലോകത്ത് ഒന്നും അല്ല എന്ന് തോന്നുന്നു.ഹാ…

നന്ദേട്ടനോ ഇത് എപ്പോൾ വന്നു.. ഞാൻ വന്നിട്ട് കുറച്ചു നേരമായിലോ… എടോ, ഭാര്യയെ.. എനിക്ക് ഒരു ഗ്ലാസ് ചായ കിട്ടിയാൽ കൊള്ളാമായിരുന്നു. ഹോ… ഞാനത് മറന്നു, ഇപ്പോൾ തരാം…. അവൾ അടുക്കളയിലേക്ക് നടന്നു. ചായ കൈയിൽ തന്നിട്ട് അവൾ സോറി പറഞ്ഞു. ദേവി… ഇതിൽ മധുരം ഇല്ലല്ലോ… ശോ ഞാനത് മറന്നുലോ.. എന്താ പറ്റിയത് തനിക്ക് സ്കൂളിൽ നിന്നും ആരെങ്കിലും മോശമായിട്ട് എന്തെങ്കിലും,? ഒന്നുമില്ല നന്ദേട്ടാ… പിന്നെ എന്താ ഇങ്ങനെയൊക്കെ.

Leave a Reply