മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. ശരീരത്തിൽ എന്തോ അമരുന്നത് പോലെ തോന്നിയപ്പോഴാണ് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്. ആരോ ഒരാൾ തന്നെ ബെഡിൽ കിടക്കുന്നു. ഇടയ്ക്ക് വല്ലപ്പോഴും വന്നു കിടക്കാനുള്ള അമ്മയല്ല അത് ഒരു പുരുഷനാണെന്ന് മനസ്സിലായപ്പോഴേക്കും ചാടി എഴുന്നേറ്റു. അലറി കൂവാൻ നോക്കിയെങ്കിലും ഭയം ശബ്ദത്തെ തൊണ്ടയിൽ തന്നെ തടഞ്ഞുനിർത്തി. അയാളും എന്തോ പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നതും സകല ശക്തിയും സംഭരിച്ചു ഉച്ചത്തിൽ അലറി. വാതിൽ തുടരെയുള്ള തട്ടലും മുട്ടലും വീട്ടുകാരുടെ ശബ്ദം കേട്ടതും അയാളെ തട്ടിമാറ്റി ഓടിച്ചെന്നു വാതിൽ തുറന്നു ചെറിയ അച്ഛനും വല്യച്ഛനും തുടങ്ങി വീട്ടിലുള്ള സകലരും പുറത്തുണ്ടായിരുന്നു. കൂട്ടത്തിൽ അമ്മയെ കണ്ടതും ഓടി ആ മാറിലേക്ക് ചാഞ്ഞു.
ശരീരം പൂക്കോല പോലെ വിറ കൊണ്ടിരുന്നു. ആരോ അകത്തുകയറി ലൈക്ക് ഇട്ടു. അടുത്തേക്ക് പോകണ്ട പോലീസിനെ വിളിക്കൂ. പലരുടെയും ശബ്ദം മുഴങ്ങി. ആരാടാ നീ ഇന്ന ചെറിയച്ഛന്റെ അലർച്ച അവസാനിക്കും മുൻപ് മാളു ചേച്ചിയുടെ ശബ്ദം കേട്ടു. ഇത് ഞങ്ങളുടെ കോളേജിലെ അശ്വിനാണ്. അമ്മയുടെ തോളിൽ തലചാച്ചിരുന്ന ഞാൻ പതിയെ തലയുയർത്തി. അകത്ത് തലകുനിച്ചു നിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി. മാളു ചേച്ചിയുടെ കൂടെ ഒരിക്കൽ ഇയാളെ കോളേജിൽ വെച്ച് കണ്ടിരുന്നത് ഓർമ്മ വന്നു. എന്തിനാണ് നീ ഈ നേരത്ത് ഇങ്ങോട്ട് വന്നത്. ചെറിയച്ഛൻ അലർച്ചയുടെ തല്ലാനായി കൈ ഉയർത്തി. കല്ലു വിളിച്ചിട്ട് ആയിരിക്കും അവളുടെ ലൗവർ ആ മാളു ചേച്ചിയാണ്, ഞെട്ടലോടെ മുഴുവൻ കേൾക്കുന്നതിനു മുൻപ് ഞാൻ വീണു കഴിഞ്ഞിരുന്നു.
എന്താണ് സംഭവിച്ചത് എന്നറിയാൻ കുറച്ച് സമയം എടുത്തു. കവിൾ തടം പുകയുന്നുണ്ട് എൻറെ മുടിയിൽ പിടിച്ചുയർത്തി അമ്മ തലങ്ങും വിലങ്ങും തല്ലി. എനിക്ക് പറയാനുള്ള സമയം പോലും തന്നില്ല. ആ കണ്ണുകളുടെ തീക്ഷ്ണതയിൽ ഞാൻ എരിഞ്ഞടങ്ങും എന്ന് തോന്നി. ആരൊക്കെയോ വന്നു അമ്മയെ പിടിച്ചു മാറ്റി ഇപ്പോൾ തല്ലിയിട്ട് കാര്യമൊന്നുമില്ല അമ്മയെ കണ്ടല്ലേ മകൾ പഠിക്കുന്നേ അമ്മ വേലി ചാടിയാൽ.. വലിയമ്മയാണ് ഇതിലും ഭേദം നീ മരിച്ചു പോകുന്നതായിരുന്നുടീ… അമ്മ വലിയൊരു കരച്ചിലോടെ താഴേക്ക് ഊർന്നിരിക്കുന്നത് കണ്ടു. ആ വാക്കുകൾ ക്ക് എന്നെ ദഹിപ്പിക്കാൻ ശക്തിയുണ്ടായിരുന്നു. ആദ്യമായാണ് അമ്മ എന്നെ തലുന്നത്.