`

പുതിയ ചിത്രത്തെ കുറിച്ച് പങ്കുവെക്കാൻ പൃഥ്വിരാജ് ലാലേട്ടനോടൊപ്പം.

ജനഗണമനയുടെ സക്സസ് മീറ്റിംഗ് കൊച്ചിയിൽ വമ്പൻ രീതിയിലാണ് നടന്നത് കുഞ്ചാക്കോ ബോബനും ടോവിനോ തോമസും റിദ്ധിക്കും ഒപ്പം ചിത്രത്തിൻറെ മറ്റു അണിയറ പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ചടങ്ങുകളിൽ നിന്നും വേഗത്തിൽ മുങ്ങുകയാണെന്നും മോഹൻലാലിനെ കാണാൻ പോകണമെന്നും പൃഥ്വിരാജ് പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .ഞാൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാൻ ലാലേട്ടനെ കാണാൻ പോകേണ്ടതുണ്ട് എനിക്ക് ഈ ചടങ്ങിൽ നിന്നും നേരത്തെ ഇറങ്ങണം.

   

ലാലേട്ടൻ കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഇന്ത്യയ്ക്ക് പുറത്തു പോയാൽ പിന്നെ പത്തറുപത് ദിവസങ്ങൾക്ക് ശേഷം മാത്രമേ വരികയുള്ളൂ അതിനു മുൻപ് എനിക്ക് ലാലേട്ടനെ കാണണം. പൃഥ്വി പറഞ്ഞത് ഇങ്ങനെ ജിത്തു ജോസഫ് സംവിധാനം ചെയ്ത റാമിൻറെ ഷൂട്ടിങ്ങിനും അടുത്ത ദിവസങ്ങളിൽ മോഹൻലാൽ യു കെ യിലേക്ക് പോകും. ആ കാര്യം ആണ് പൃഥ്വി എടുത്തു പറഞ്ഞത് ഇതിനൊപ്പം തന്നെ തല്ലു മാലയിലെ ചില രംഗങ്ങൾ താൻ കണ്ടെന്നും മികച്ച ചിത്രമാണെന്നും പൃഥ്വി പറയുകയും ചെയ്തു. ടോവിനോ തോമസിനെ തല്ലുമാലയ്ക്കും പൃഥ്വി ആശംസകൾ അറിയിച്ചു. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ പൃഥ്വിയും ടോവിനോയും കുഞ്ചാക്കോ ബോബനെയും കണ്ട് സ്നേഹം പങ്കിടുകയും ഉണ്ടായി. ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു.

കുഞ്ചാക്കോയുടെ ഏറ്റവും പുതിയ ചിത്രമായ എന്നാൽ താൻ കേസ് കൊടുക്ക് എന്ന ചിത്രത്തിനും ഇരുവർക്കും ആശംസകൾ അറിയിച്ചു. ഏതായാലും പൃഥ്വിരാജ് പറഞ്ഞത് ശരി തന്നെയായിരുന്നു. മോഹൻലാലിനെ കാണാൻ പോകണം എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. പിന്നീട് സോഷ്യൽ മീഡിയയിൽ മോഹൻലാലിൻറെ പുതിയ വസതിയിൽ നിന്നും ഉള്ള ചിത്രങ്ങൾ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയുണ്ടായി. മോഹൻലാലിൻറെ പുതിയ വസതിയിലെ ഏറ്റവും ആകർഷണീയമായ ഒന്നായ ലാംബി ഡാൻ സ്കൂട്ടറിന്റെ മുകളിൽ പൃഥ്വിരാജും സുപ്രിയ മേനോനും ചേർന്ന് ഇരിക്കുന്ന ഫോട്ടോകളും അവിടെ നിന്നുള്ള മറ്റുചില ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയുണ്ടായി.

Leave a Reply