`

അമ്മയെ സ്നേഹിക്കുന്നവർക്ക് തീർച്ചയായും ഇത് കേൾക്കണം.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം, രചന സിന്ധു കിഴക്കേ വീട്ടിൽ. അല്ലെങ്കിലും അമ്മയെപ്പോലും എന്റെ ഇഷ്ടങ്ങൾക്ക് തടസ്സം നിന്നിട്ടേയുള്ളൂ എന്തൊക്കെ പറഞ്ഞാലും ഞാൻ വരും ഇനി മാത്രമേ കല്യാണം കഴിക്കൂ. അവൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. ഊർമിളക്കി അത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി .മോളെ… നീ എന്താ പറഞ്ഞേ.. മോളുടെ എന്ത് കാര്യങ്ങൾക്ക് ആണ് ഞങ്ങൾ തടസ്സം നിന്നത്. ഈ നാട്ടിൽ ഏറ്റവും വലിയ സ്കൂളിൽ അഞ്ചാം ക്ലാസ് വരെ പഠിച്ചത്. ആറാം ക്ലാസ് എത്തിയപ്പോൾ കൂട്ടുകാരൊക്കെ നവോദയയിൽ ചേരുന്നുണ്ടെന്നും അവിടെ ചേർന്നില്ലേ… പ്ലസ് ടു വരെ അവിടെ തന്നെ പഠിച്ചില്ലേ… അത് കഴിഞ്ഞ് എംബിബിഎസ് ചേരണം എന്ന് പറഞ്ഞു വാശിപിടിച്ച് ബാങ്കിൽ നിന്നും ലോണെടുത്തും ചിട്ടിപ്പിടിച്ചുമല്ലേ നിന്നെ ചേർത്തത്.

   

എന്നിട്ട് ഇപ്പോൾ പഠിത്തം കഴിയാൻ ഒരുവർഷം കൂടിയല്ലേ ഉള്ളൂ… എന്നിട്ട് ഇപ്പോൾ കല്യാണം കഴിക്കണം എന്ന് പറഞ്ഞാൽ എന്താണ് ഇപ്പോ ചെയ്യുക… എംബിബിഎസിന് ചേർക്കാൻ ലോൺ എടുത്തതും ചിട്ടി പിടിച്ചതും നിങ്ങളാണോ അച്ഛനല്ലേ.. അപ്പോൾ ആ കാര്യം നിങ്ങൾ മിണ്ടണ്ട. നീ എന്താ മോളെ അമ്മയെ വിളിച്ചത് നിങ്ങൾ എന്നോ… പിന്നെ ഞാൻ എന്താ വിളിക്കേണ്ടത് ഞാനും വരുണും ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ അമ്മയ്ക്ക് എന്നെ കണ്ടുകൂടാ. നമുക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഫാമിലിയാണ് അവരുടേത്. വരുണിന്റെ പപ്പയും മമ്മിയും ചേച്ചിയും ഡോക്ടർ ആണ്.

അച്ഛനും അമ്മയും കൂടി വരുണിന്റെ വീട്ടിൽ പോയി അവന്റെ പപ്പയോടും അമ്മയോടും സംസാരിക്കണം ഇന്നലെ ഞാൻ പറഞ്ഞുള്ളൂ. നീ എന്താ മോളെ പറയണേ…സാധാരണ ചെക്കന്റെ വീട്ടുകാർ ആണ് പെണ്ണിൻറെ വീട്ടിൽ വന്ന് കല്യാണം ആലോചിക്കുന്നത്. ഞങ്ങൾ എങ്ങനെയാ അവരുടെ വീട്ടിൽ പോയി പറയാ,… അവർക്ക് ഒക്കെ വലിയ വലിയ ആളുകളല്ലേ, അതിന് ഞാനും ഒരു വർഷം കഴിഞ്ഞാൽ ഡോക്ടർ ആകില്ലേ. ഒരു വർഷം കഴിഞ്ഞാൽ അല്ലേ ഡോക്ടറാവുകയുള്ളൂ അത് തന്നെയാണ് അമ്മയും പറഞ്ഞത് പഠിത്തം പൂർത്തിയാക്കണമെന്ന്. ഹോ… ഇപ്പോൾ അച്ഛനും അമ്മയുടെ കൂടെ കൂടിയോ. പിന്നെ ഊർമ്മിള പറഞ്ഞതിനും കാര്യമില്ല മോളെ…. നിൻറെ പഠിത്തം കഴിഞ്ഞാൽ അല്ലേ നീ ഒരു ഡോക്ടറാണെന്ന് പറയാൻ പറ്റൂ. അച്ഛാ…

എംബിബിഎസ് കഴിഞ്ഞാൽ ഉടനെ പപ്പയും അമ്മയും ഹയർ സ്റ്റഡീസിന് അവനെ ലണ്ടനിലേക്ക് അയക്കുന്നുണ്ട് പോലും. അവിടെ ചെന്ന് കഴിഞ്ഞാൽ പിന്നെ അവൻ നാട്ടിലേക്ക് വന്നില്ലെങ്കിലോ.. എനിക്ക് അവനില്ലാതെ ജീവിക്കാൻ പറ്റില്ല അച്ഛാ… അതുവരെ മിണ്ടാതിരുന്ന ഓർമ്മയുള്ള മേഘയോട് പറഞ്ഞു. നിന്നോട് അവന് ഉള്ള സ്നേഹം സത്യമാണെങ്കിൽ ഏത് രാജ്യത്താണെങ്കിലും നിന്നെ തേടി അവൻ വരും, അതല്ല വെറും ടൈം പാസ് ആണെങ്കിൽ പിന്നെ…. മതി നിർത്ത്! കേട്ടോ… അച്ഛാ, ഇവര് പറയുന്നത്… ഇവര് പറയുന്നത് കേട്ടോ.. ഈ സ്ത്രീ എൻറെ അമ്മ തന്നെയാണോ എന്ന് സംശയമുണ്ട്.

Leave a Reply