മഴവിൽ മനോരമയ്ക്ക് വേണ്ടി അമ്മ എന്ന താരസംഘടന ഒരുക്കുന്ന പരിപാടി മഴവിൽ എന്റർടൈൻമെന്റ് അവാർഡ് 2022 എന്ന പരിപാടിയുടെ പല പ്രമോകളും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വ്യാപകമായ പ്രചരിക്കുന്നുണ്ട് .അതൊക്കെ വൈറലായി. അതിനൊപ്പം തന്നെ വലിയ ചർച്ചകളും ആയി. കാരണം അതിൽ കാണിക്കുന്ന ദൃശ്യങ്ങളും കൂടെ വന്ന കുറെ വാക്കുകളും ഒക്കെ ടോവിനോ തോമസ് ചോദിക്കുന്നുണ്ട് ദൃശ്യം ത്രീ വരുമോ എന്ന്. അത് നേരിട്ട് തന്നെ മോഹൻലാലിനോട് ചോദിക്കുന്ന രംഗങ്ങളും ഒക്കെ കോർത്തിണക്കിക്കൊണ്ട് പ്രേമോ എത്തിയിരിക്കുകയാണ്.
ദൃശ്യം ത്രീ വരുമോ? എന്ന് തുടങ്ങിയ ചർച്ചകളാണ് പിന്നീട് സോഷ്യൽ മീഡിയകളിൽ ഒന്നടങ്കം വ്യാപിച്ചത്. വലിയ വലിയ പ്രമുഖരോട് പോലും ഈ ചോദ്യം ആവർത്തിച്ചുകൊണ്ട് ആരാധകർ രംഗത്തെത്തി. ട്രേഡ് അനലിസ്റ്റുകൾ അതിനൊക്കെ ഉത്തരവും നൽകുന്നുണ്ട്.ആഷ്ടാഗിൽ ദൃശ്യം ത്രീ എന്നത് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ്. ദൃശ്യം ത്രീ വരുമോ ഇല്ലയോ എന്നൊന്നും അറിയില്ല. അതിനെക്കുറിച്ചുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട് എന്നതെല്ലാം നമുക്ക് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിട്ടുണ്ട്.
മോഹൻലാലും ആൻറണി പെരുമ്പാവൂരും ജിത്തു ജോസഫും അടക്കമുള്ളവർ ഇതിനെക്കുറിച്ച് ചർച്ചകൾ നടത്തി. ദൃശ്യം 3 ക്ലൈമാക്സ് വരെ ജിത്തു ജോസഫിന്റെ കൈയിൽ ഉണ്ട് എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. അവിടെനിന്നും ഇനി ഒരു സിനിമ രൂപം കൊള്ളണം എന്നുള്ളതാണ് പിന്നീടുള്ള പറച്ചിൽ. ജിത്തു ജോസഫിന് ആണെങ്കിൽ ഇടയ്ക്ക് വലിയ ഇടവേളകൾ കിട്ടിയതുകൊണ്ട് തന്നെ ദൃശ്യം ത്രീ സിനിമ തന്നെ പുള്ളി എഴുതി വെച്ചിരിക്കാൻ സാധ്യതയുണ്ട് എന്നും ഇപ്പോൾ ആരാധകർ പോലും പറയുകയാണ്.